Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 19 MAL

Side by side with the Father's Heart Bible™

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.

1ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു;ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.

2പകൽ പകലിന്നു വാക്കു പൊഴിക്കുന്നു;രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.

3ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.

4ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലുംഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു;അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.

5അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം;വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.

6ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവുംഅറുതിവരെ അതിന്റെ അയനവും ആകുന്നു;അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.

7യഹോവയുടെ ന്യായപ്രമാണം തികവുള്ളതു;അതു പ്രാണനെ തണുപ്പിക്കുന്നു.യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു;അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.

8യഹോവയുടെ ആജ്ഞകൾ നേരുള്ളവ;അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;യഹോവയുടെ കല്പന നിർമ്മലമായതു;അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

9യഹോവാഭക്തി നിർമ്മലമായതു;അതു എന്നേക്കും നിലനില്ക്കുന്നു;യഹോവയുടെ വിധികൾ സത്യമായവ;അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു.

10അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ;തേനിലും തേങ്കട്ടയിലും മധുരമുള്ളവ.

11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.

12തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ?മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.

13സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ;അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.

14എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവുംനിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]