Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 19 IRVMAL

Side by side with the Father's Heart Bible™

സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

ദൈവത്തിന്‍റെ മഹത്വം

1ആകാശം ദൈവത്തിന്‍റെ മഹത്വം വർണ്ണിക്കുന്നു;ആകാശവിതാനം അവിടുത്തെ കൈവേല വെളിപ്പെടുത്തുന്നു.

2ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു;രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു.

3സംഭാഷണമില്ല, വാക്കുകളില്ല,ശബ്ദം കേൾക്കുവാനും ഇല്ല.

4ഭൂമിയിൽ എല്ലായിടവും അതിന്‍റെ അളവുനൂലുംഭൂതലത്തിന്‍റെ അറ്റത്തോളം അതിന്‍റെ വചനങ്ങളും ചെല്ലുന്നു;അവിടെ ദൈവം സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു.

5അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം;വീരനെപ്പോലെ അതിന്‍റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.

6ആകാശത്തിന്‍റെ ഒരറ്റത്തുനിന്ന് അതിന്‍റെ ഉദയവുംഅറുതിവരെ അതിന്‍റെ അയനവും ആകുന്നു;അതിന്‍റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.

7യഹോവയുടെ ന്യായപ്രമാണം തികവുള്ളത്;അത് പ്രാണനെ തണുപ്പിക്കുന്നു.യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു;അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.

8യഹോവയുടെ ആജ്ഞകൾ നേരുള്ളവ;അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;യഹോവയുടെ കല്പന നിർമ്മലമായത്;അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

9യഹോവാഭക്തി നിർമ്മലമായത്;അത് എന്നേക്കും നിലനില്ക്കുന്നു;യഹോവയുടെ വിധികൾ സത്യമാകുന്നു;അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു.

10അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ;തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ.

11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.

12തന്‍റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്‍?മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കേണമേ.

13സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ;അവ എന്‍റെ മേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും.

14എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,എന്‍റെ വായിലെ വാക്കുകളും എന്‍റെ ഹൃദയത്തിലെ ധ്യാനവുംഅങ്ങേയ്ക്കു പ്രസാദമായിരിക്കട്ടെ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]