Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 141 MAL

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;എന്റെ അടുക്കലേക്കു വേഗം വരേണമേ;ഞാൻ നിന്നോടു അപേക്ഷിക്കുമ്പോൾഎന്റെ അപേക്ഷ കേൾക്കേണമേ.

2എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായുംഎന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.

3യഹോവേ, എന്റെ വായ്ക്കു ഒരു കാവൽ നിർത്തി,എന്റെ അധരദ്വാരം കാക്കേണമേ.

4ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻഎന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ;അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയുമരുതേ.

5നീതിമാൻ എന്നെ അടിക്കുന്നതു ദയ;അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ;എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ;ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്കു പ്രാർത്ഥനയേയുള്ളു.

6അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും;എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.

7നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു.

8കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു;ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.

9അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലുംദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.

10ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കുദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]