Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Psalms 141 MAL-IRV

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

ആശ്രയത്തിനായി അപേക്ഷിക്കുന്നു

1യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;എന്‍റെ അടുക്കലേക്ക് വേഗം വരേണമേ;ഞാൻ അങ്ങേയോട് അപേക്ഷിക്കുമ്പോൾഎന്‍റെ അപേക്ഷ കേൾക്കേണമേ.

2എന്‍റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായുംഎന്‍റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ.

3യഹോവേ, എന്‍റെ വായ്ക്ക് ഒരു കാവൽ നിർത്തി,എന്‍റെ അധരദ്വാരം കാക്കേണമേ.

4ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻഎന്‍റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ;അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ.

5നീതിമാൻ എന്നെ അടിക്കുന്നത് ദയ;അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ;എന്‍റെ തല അത് വിലക്കാതിരിക്കട്ടെ;ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു.

6അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും;എന്‍റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും.

7നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്‍റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു.

8കർത്താവായ യഹോവേ, എന്‍റെ കണ്ണുകൾ അങ്ങയിലേക്കാകുന്നു.ഞാൻ അങ്ങയെ ശരണമാക്കുന്നു; എന്‍റെ പ്രാണനെ നിരാലംബമാക്കരുതേ.

9അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലുംദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കേണമേ.

10ഞാൻ രക്ഷപെടുമ്പോൾദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]