Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 35 MAL-IRV

Side by side with the Father's Heart Bible™

വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷം

1മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും;നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും.

2അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും;ലെബാനോന്‍റെ മഹത്ത്വവുംകർമ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന് നൽകപ്പെടും;അവർ യഹോവയുടെ മഹത്ത്വവുംനമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും.

3തളർന്ന കൈകളെ ബലപ്പെടുത്തുവിൻ;കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കുവിൻ.

4മനോഭീതിയുള്ളവരോട്: “ധൈര്യപ്പെടുവിൻ,ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം!പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു!അവൻ വന്നു നിങ്ങളെ രക്ഷിക്കും” എന്നു പറയുവിൻ.

5അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും;ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല.

6അന്നു മുടന്തൻ മാനിനെപ്പോലെ ചാടും;ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും;മരുഭൂമിയിൽ വെള്ളവുംനിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.

7മരീചിക ഒരു പൊയ്കയായുംവരണ്ടനിലം നീരുറവുകളായും തീരും,കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ,പുല്ലും ഓടയും ഞാങ്ങണയും വളരും.

8അവിടെ ഒരു പ്രധാനവീഥിയും പാതയും ഉണ്ടാകും;അതിന് വിശുദ്ധവഴി എന്നു പേരാകും;ഒരു അശുദ്ധനും അതിൽകൂടി കടന്നുപോവുകയില്ല;അവൻ അവരോടുകൂടി ഇരിക്കും;വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോവുകയില്ല.

9ഒരു സിംഹവും അവിടെ ഉണ്ടാവുകയില്ല;ഒരു ദുഷ്ടമൃഗവും അവിടെ കയറി വരുകയില്ല;ആ വകയെ അവിടെ കാണുകയില്ല;വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.

10അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങിഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും;നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും;അവർ ആനന്ദവും സന്തോഷവും പ്രാപിക്കും;ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]