Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 34 MAL-IRV

Side by side with the Father's Heart Bible™

രാഷ്ട്രങ്ങൾക്കെതിരേയുള്ള ന്യായവിധി

1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ;വംശങ്ങളേ, ശ്രദ്ധതരുവിൻ;ഭൂമിയും അതിന്‍റെ നിറവുംഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ.

2യഹോവയ്ക്കു സകലജനതകളോടും കോപവുംഅവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്;അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു.

3അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും;അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും;അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും.

4ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും;ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും;അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയുംഅത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.

5എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു;അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലുംന്യായവിധിക്കായി ഇറങ്ങിവരും.

6യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു;കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടുംആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ;യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവുംഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.

7അവയോടുകൂടി കാട്ടുപോത്തുകളുംകാളകളോടുകൂടി മൂരികളും വീഴും;അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും;അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.

8അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവുംസീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന വർഷവും ആകുന്നു.

9ഏദോമിന്‍റെ തോടുകൾ കീലായും മണ്ണ് ഗന്ധകമായുംനിലം കത്തുന്ന കീലായും ഭവിക്കും.

10രാവും പകലും അത് കെടുകയില്ല;അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും;തലമുറതലമുറയായി അത് ശൂന്യമായി കിടക്കും;ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല.

11വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും;മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും;അവൻ അതിന്മേൽ പാഴിന്‍റെ നൂലുംശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും.

12അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കുകയില്ല;അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും.

13അതിന്‍റെ അരമനകളിൽ മുള്ളുംഅതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും;അത് കുറുക്കന്മാർക്കു പാർപ്പിടവുംഒട്ടകപ്പക്ഷികൾക്കു താവളവും ആകും.

14മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും;വനഭൂതം വനഭൂതത്തെ വിളിക്കും;അവിടെ വേതാളം കിടക്കുകയുംവിശ്രമം പ്രാപിക്കുകയും ചെയ്യും.

15അവിടെ മൂങ്ങ കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചുകുഞ്ഞുങ്ങളെ തന്‍റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും;അവിടെ പരുന്തുകൾ അതതിന്‍റെ ഇണയോടു കൂടും.

16യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ;അവയിൽ ഒന്നും കാണാതിരിക്കുകയില്ല;ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല;അവിടുത്തെ വായല്ലയോ കല്പിച്ചത്;അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.

17അവിടുന്ന് അവക്കായി ചീട്ടിട്ടു,അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു;അവ സദാകാലത്തേക്കും അതിനെ കൈവശമാക്കിതലമുറതലമുറയായി അതിൽ വസിക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]