Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 33 MAL-IRV

Side by side with the Father's Heart Bible™

വൈഷമ്യവും സഹായവും

1സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയുംനിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ,നിനക്കു അയ്യോ കഷ്ടം!നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾനിന്നെയും സാഹസം ചെയ്യും;നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾനിന്നോടും ദ്രോഹം പ്രവർത്തിക്കും.

2യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ;ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു;രാവിലെതോറും അങ്ങ് അവർക്ക് ഭുജവുംകഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ.

3കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി;അങ്ങ് എഴുന്നേറ്റപ്പോൾ ജനതകൾ ചിതറിപ്പോയി.

4തുള്ളനെ ശേഖരിക്കുന്നതുപോലെ നിങ്ങളുടെ കവർച്ച ശേഖരിക്കപ്പെടും;വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.

5യഹോവ ഉന്നതനായിരിക്കുന്നു;ഉയരത്തിലല്ലയോ അവിടുന്ന് വസിക്കുന്നത്;അവിടുന്ന് സീയോനെ ന്യായവും നീതിയുംകൊണ്ടു നിറച്ചിരിക്കുന്നു.

6നിന്‍റെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയുംജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും;യഹോവാഭക്തി നിങ്ങളുടെ നിക്ഷേപം ആയിരിക്കും.

7ഇതാ അവരുടെ ശൗര്യവാന്മാർ പുറത്തു നിലവിളിക്കുന്നു;സമാധാനത്തിന്‍റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.

8പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു;വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു;അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു:ഒരു മനുഷ്യനെയും അവിടുന്ന് ആദരിക്കുന്നില്ല.

9ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു;ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു;ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു;ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു.

10“ഇപ്പോൾ ഞാൻ എഴുന്നേല്‍ക്കും;ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും;ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.

11“നിങ്ങൾ കച്ചിയെ ഗർഭംധരിച്ചു കച്ചികുറ്റിയെ പ്രസവിക്കും;നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.

12വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും;വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.”

13ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾക്കുവിൻ;സമീപസ്ഥന്മാരേ, എന്‍റെ വീര്യപ്രവൃത്തികൾ ഗ്രഹിക്കുവിൻ.

14സീയോനിലെ പാപികൾ പേടിക്കുന്നു;വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു;“നമ്മിൽ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും?നമ്മിൽ ആര്‍ നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?”

15നീതിയായി നടന്നു നേര് പറയുകയുംപീഡനത്താൽ ഉള്ള ആദായം വെറുക്കുകയുംകൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയുംരക്തപാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയുംദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ;

16ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും;പാറക്കോട്ടകൾ അവന്‍റെ അഭയസ്ഥാനമായിരിക്കും;അവന്‍റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല.

മഹത്ത്വമേറിയ ഭാവി

17നിന്‍റെ കണ്ണ് രാജാവിനെ അവന്‍റെ സൗന്ദര്യത്തോടെ ദർശിക്കും;വിശാലമായ ഒരു ദേശം കാണും.

18“പണം എണ്ണുന്നവൻ എവിടെ?തൂക്കിനോക്കുന്നവൻ എവിടെ?ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ?”എന്നിങ്ങനെ നിന്‍റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.

19നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കുംനിനക്കു ഗ്രഹിച്ചുകൂടാത്ത അന്യഭാഷയുംഉള്ള ഉഗ്രജനതയെ നീ കാണുകയില്ല.

20നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക;നിന്‍റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായുംഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റിഒരുനാളും ഇളകിപ്പോകാത്തതും കയറ്ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.

21അവിടെ മഹിമയുള്ളവനായ യഹോവ നമുക്കുവീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും;തുഴവച്ച പടക് അതിൽ പോവുകയില്ല;പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോവുകയുമില്ല.

22യഹോവ നമ്മുടെ ന്യായാധിപൻ;യഹോവ നമ്മുടെ ന്യായദാതാവ്;യഹോവ നമ്മുടെ രാജാവ്;അവിടുന്ന് നമ്മെ രക്ഷിക്കും.

23നിന്‍റെ കയറ് അഴിഞ്ഞുകിടക്കുന്നു;അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ;പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും;മുടന്തരും കൊള്ളയിടും.

24“ഞാൻ രോഗിയാണ്” എന്നു യാതൊരു നിവാസിയും പറയുകയില്ല;അതിൽ വസിക്കുന്ന ജനത്തിന്‍റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]