Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Hosea 14 MAL-IRV

Side by side with the Father's Heart Bible™

യഹോവയിങ്കലേക്കു മടങ്ങുക

1യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലുക;നിന്‍റെ അകൃത്യം നിമിത്തം അല്ലയോ നീ വീണിരിക്കുന്നത്.

2നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടിയഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന്യഹോവയോട്: “സകല അകൃത്യവും ക്ഷമിച്ച്,ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ;എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരഫലങ്ങളെ അർപ്പിക്കും.

3അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല;ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോഇനി ഞങ്ങളുടെ കൈവേലയോട്:‘ഞങ്ങളുടെ ദൈവമേ’ എന്ന് പറയുകയോ ചെയ്യുകയില്ല;അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ”എന്നു പറയുവിൻ.

4“ഞാൻ അവരുടെ പിൻമാറ്റം ചികിത്സിച്ചു സൗഖ്യമാക്കും;എന്‍റെ കോപം അവനെ വിട്ടുമാറിയിരിക്കുകയാൽഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.

5ഞാൻ യിസ്രായേലിനു മഞ്ഞുപോലെയിരിക്കും;അവൻ താമരപോലെ പൂത്ത്ലെബാനോൻ വനം പോലെ വേരൂന്നും.

6അവന്‍റെ കൊമ്പുകൾ പടരും;അവന്‍റെ ഭംഗി ഒലിവുവൃക്ഷത്തിന്‍റെ ഭംഗിപോലെയുംഅവന്‍റെ സൗരഭ്യം ലെബാനോൻ പോലെയും ആയിരിക്കും.

7ജനം അവന്‍റെ നിഴലിൽ വീണ്ടും പാര്‍ക്കും.പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കുകയുംമുന്തിരിവള്ളിപോലെ തളിർക്കുകയും ചെയ്യും;അതിന്‍റെ കീർത്തി ലെബാനോനിലെ വീഞ്ഞുപോലെ ആയിരിക്കും.

8“എഫ്രയീമേ, ഇനി എനിക്ക് വിഗ്രഹങ്ങളോട് എന്ത് കാര്യം?ഞാൻ അവന് ഉത്തരം അരുളി അവനെ കടാക്ഷിക്കും;ഞാൻ തഴച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു.എന്നിൽ നീ ഫലം കണ്ടെത്തും.”

9ഇത് ഗ്രഹിക്കുവാൻ തക്ക ജ്ഞാനി ആര്‍?ഇത് അറിയുവാൻ തക്ക വിവേകി ആര്‍?യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ;നീതിമാന്മാർ അവയിൽ നടക്കും;അതിക്രമക്കാരോ അവയിൽ ഇടറിവീഴും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]