Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Joel 1 MAL-IRV

Side by side with the Father's Heart Bible™

1പെഥൂവേലിൻ്റെ മകനായ യോവേലിന് യഹോവയുടെ അരുളപ്പാടുണ്ടായത് ഇപ്രകാരമായിരുന്നു:

വെട്ടുക്കിളിയുടെ ആക്രമണം

2മൂപ്പന്മാരേ, ഇതുകേൾക്കുവിൻ;സകല ദേശനിവാസികളുമേ, ശ്രദ്ധിയ്ക്കുവിൻ;നിങ്ങളുടെ കാലത്തോനിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?

3ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടുംനിങ്ങളുടെ മക്കൾ അവരുടെ മക്കളോടുംഅവരുടെ മക്കൾ വരുവാനുള്ള തലമുറയോടുംവിവരിച്ചുപറയണം.

4തുള്ളൻ തിന്നു ശേഷിപ്പിച്ചത്വെട്ടുക്കിളി തിന്നു;വെട്ടുക്കിളി ശേഷിപ്പിച്ചത്വിട്ടിൽ തിന്നു;വിട്ടിൽ ശേഷിപ്പിച്ചത്പച്ചപ്പുഴു തിന്നു നശിപ്പിച്ചു.

5മദ്യപന്മാരേ, ഉണർന്നു കരയുവിൻ;വീഞ്ഞു കുടിക്കുന്ന ഏവരുമേ,പുതുവീഞ്ഞ് നിങ്ങൾക്ക് ഇനി ലഭ്യമല്ലാത്തതിനാൽകരഞ്ഞ് മുറയിടുവിൻ.

6ശക്തിയുള്ളതും എണ്ണുവാൻ കഴിയാത്തതുമായഒരു ജനതകളുടെ സൈന്യം എന്‍റെ ദേശത്തിന്‍റെ നേരെ വന്നിരിക്കുന്നു;അതിന്‍റെ പല്ല് സിംഹത്തിന്‍റെ പല്ല്;സിംഹിയുടെ അണപ്പല്ല് അതിനുണ്ട്.

7അത് എന്‍റെ മുന്തിരിവള്ളിയെല്ലാം നശിപ്പിച്ച് ശൂന്യമാക്കിഎന്‍റെ അത്തിവൃക്ഷം ഒടിച്ചുകളഞ്ഞു;അത് മുഴുവനും തോലുരിച്ച് എറിഞ്ഞുകളഞ്ഞു;അതിന്‍റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു.

8യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്ത് കരയുന്നകന്യകയെപ്പോലെ വിലപിക്കുക.

9ഭോജനയാഗവും പാനീയയാഗവുംയഹോവയുടെ ആലയത്തിൽ ഇല്ലാതെയായിരിക്കുന്നു;യഹോവയുടെ ശുശ്രൂഷകന്മാരായപുരോഹിതന്മാർ ദുഃഖിക്കുന്നു.

10വയൽ വിലപിക്കുന്നു.ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയുംഎണ്ണ ക്ഷയിച്ചും പോയിരിക്കുകയാൽദേശം ദുഃഖിക്കുന്നു.

11കർഷകരേ, ലജ്ജിക്കുവിൻ;മുന്തിരിത്തോട്ടക്കാരേ, ഗോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ;വയലിലെ വിളവ് നശിച്ചുപോയല്ലോ.

12മുന്തിരിവള്ളി വാടി,അത്തിവൃക്ഷം ഉണങ്ങി;മാതളം, ഈന്തപ്പന, നാരകം മുതലായതോട്ടത്തിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു;ആനന്ദം മനുഷ്യരെ വിട്ട് മാഞ്ഞുപോയല്ലോ.

13പുരോഹിതന്മാരേ, രട്ടുടുത്ത് വിലപിക്കുവിൻ;യാഗപീഠത്തിന്‍റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ;എന്‍റെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാരേ,ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിൽമുടങ്ങിപ്പോയിരിക്കകൊണ്ട്നിങ്ങൾ വന്ന് രട്ടുടുത്ത് രാത്രി കഴിച്ചുകൂട്ടുവിൻ.

14ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ.സഭായോഗം വിളിക്കുവിൻ;മൂപ്പന്മാരെയും സകല ദേശനിവാസികളെയുംനിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ;യഹോവയോട് നിലവിളിക്കുവിൻ;

15ആ ഭയങ്കര ദിവസം അയ്യോ കഷ്ടം!യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.അത് സർവ്വശക്തനായ ദൈവത്തിന്‍റെ പക്കൽനിന്ന്സംഹാരത്തിനായി വരുന്നു.

16നമ്മുടെ കണ്ണിന് മുമ്പിൽനിന്ന് ആഹാരവുംനമ്മുടെ ദൈവത്തിന്‍റെ ആലയത്തിൽനിന്ന്സന്തോഷവും ഉല്ലാസവും അറ്റുപോയല്ലോ.

17വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു;ധാന്യം കരിഞ്ഞുപോയിരിക്കുകയാൽപാണ്ടികശാലകൾ ശൂന്യമായുംകളപ്പുരകൾ ഇടിഞ്ഞും പോകുന്നു.

18മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു!കന്നുകാലികൾ മേച്ചൽ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നു;ആടുകൾ വേദന അനുഭവിക്കുന്നു.

19യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു;മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കുംവയലിലെ വൃക്ഷങ്ങൾ എല്ലാം തീജ്വാലയ്ക്കുംഇരയായിത്തീർന്നുവല്ലോ.

20നീർത്തോടുകൾ വറ്റിപ്പോകുകയുംമരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കുംഇരയായിത്തീരുകയും ചെയ്തതുകൊണ്ട്വയലിലെ മൃഗങ്ങളും കിതച്ചുകൊണ്ട്നിന്നെ നോക്കുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]