Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 126 IRVMAL

Side by side with the Father's Heart Bible™

ആരോഹണഗീതം.

മടങ്ങിയെത്തിയ പ്രവാസികളുടെ ഗീതം

1യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.

2അന്നു ഞങ്ങളുടെ വായിൽ ചിരിയുംഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു.“യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു”എന്നു ജനതകളുടെ ഇടയിൽ അന്നു പറയപ്പെട്ടു.

3യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു;അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.

4യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെഞങ്ങളുടെ പ്രവാസികളെ വീണ്ടും മടക്കിവരുത്തേണമേ.

5കണ്ണുനീരോടെ വിതയ്ക്കുന്നവർആർപ്പോടെ കൊയ്യും.

6കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടുംആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]