Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 21 IRVMAL

Side by side with the Father's Heart Bible™

ബാബേലിനെതിരേയുള്ള പ്രവചനം

1സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം:തെക്ക് ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ,അത് മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ വരുന്നു!

2അസഹ്യപ്പെടുത്തുന്ന ഒരു ദർശനം എനിക്ക് വെളിപ്പെട്ടിരിക്കുന്നു;ദ്രോഹി ദ്രോഹം ചെയ്യുന്നു;കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു.ഏലാമേ, കയറിച്ചെല്ലുക,മേദ്യയേ, നിരോധിച്ചുകൊള്ളുക;അതിന്‍റെ ഞരക്കമെല്ലാം ഞാൻ നിർത്തിക്കളയും.

3അതുകൊണ്ട് എന്‍റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു;നോവുകിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു;എനിക്ക് ചെവി കേട്ടുകൂടാത്തവിധം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു;കണ്ണ് കാണാത്തവിധം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.

4എന്‍റെ ഹൃദയം പതറുന്നു;ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു;ഞാൻ കാംക്ഷിച്ച സന്ധ്യാസമയംഅവിടുന്ന് എനിക്ക് വിറയലാക്കിത്തീർത്തു.

5മേശ ഒരുക്കുവിൻ;പരവതാനി വിരിക്കുവിൻ;ഭക്ഷിച്ചു പാനം ചെയ്യുവിൻ;പ്രഭുക്കന്മാരേ, എഴുന്നേല്ക്കുവിൻ;പരിചക്ക് എണ്ണ പൂശുവിൻ.

6കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:“നീ ചെന്നു ഒരു കാവല്ക്കാരനെ നിർത്തിക്കൊള്ളുക;അവൻ കാണുന്നത് അറിയിക്കട്ടെ.

7ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയേയുംകഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾഅവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ.”

8അവൻ ഒരു സിംഹംപോലെ അലറി:“കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു;രാത്രിമുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.

9ഇതാ, ഒരു കൂട്ടം കുതിരപ്പടയാളികൾ;ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു” എന്നു പറഞ്ഞു.“വീണു, ബാബേൽ വീണു!അതിലെ ദേവന്മാരുടെ വിഗ്രഹങ്ങൾ സകലവുംനിലത്തുവീണു തകർന്നുകിടക്കുന്നു” എന്നും അവൻ പറഞ്ഞു.

10എന്‍റെ മെതിയേ, എന്‍റെ കളത്തിലെ ധാന്യമേ,യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തുഞാൻ കേട്ടിട്ടുള്ളത് നിങ്ങളോട് അറിയിച്ചിരിക്കുന്നു.

ഏദോമിനെതിരേയുള്ള പ്രവചനം

11ദൂമയെക്കുറിച്ചുള്ള പ്രവാചകം:“കാവല്ക്കാരാ, രാത്രി എന്തായി?കാവല്ക്കാരാ, രാത്രി എന്തായി?”എന്നു ഒരുവൻ സേയീരിൽനിന്ന് എന്നോട് വിളിച്ചുചോദിക്കുന്നു.

12അതിന് കാവല്ക്കാരൻ:“പ്രഭാതവും രാത്രിയും വന്നിരിക്കുന്നു;നിങ്ങൾക്ക് ചോദിക്കണമെങ്കിൽ ചോദിച്ചു കൊള്ളുവിൻ; പോയി വരുവിൻ” എന്നു പറഞ്ഞു.

അറേബ്യക്കെതിരേയുള്ള പ്രവചനം

13അറേബ്യയെക്കുറിച്ചുള്ള പ്രവാചകം:ദേദാന്യരുടെ സഞ്ചാരഗണങ്ങളേ,നിങ്ങൾ അറേബ്യയിലെ കാട്ടിൽ രാത്രി പാർക്കുവിൻ.

14തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിൻ;ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്ക്കുവിൻ.

15അവർ വാളിനെ ഒഴിഞ്ഞ് ഓടിപ്പോകുന്നവരാകുന്നു;ഊരിയ വാളിനെയുംകുലച്ച വില്ലിനെയുംയുദ്ധത്തിന്‍റെ കെടുതിയെയും ഒഴിഞ്ഞ് ഓടുന്നവർ തന്നെ.

16കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്‍റെ വർഷംപോലെയുള്ള ഒരു വർഷത്തിനകം കേദാരിന്‍റെ മഹത്ത്വം എല്ലാം ക്ഷയിച്ചുപോകും; 17കേദാര്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്‍റെ ദൈവമായ യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]