Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Hosea 11 IRVMAL

Side by side with the Father's Heart Bible™

യിസ്രായേലിനോടുള്ള ദൈവത്തിന്‍റെ സ്നേഹം

1“യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു;മിസ്രയീമിൽ നിന്ന് ഞാൻ എന്‍റെ മകനെ വിളിച്ചു.

2എന്നാൽ, ഞാൻ അവരെ വിളിക്കുന്തോറുംഅവർ എന്നെ വിട്ടകന്നുപോയി;ബാല്‍ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു,വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.

3ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു;ഞാൻ അവരെ എന്‍റെ ഭുജങ്ങളിൽ എടുത്തു;എങ്കിലും ഞാൻ അവരെ സൗഖ്യമാക്കിഎന്ന് അവർ അറിഞ്ഞില്ല.

4ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ,ഞാൻ അവരെ നയിച്ചു;അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു;ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു.

5“അവർ മിസ്രയീം ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല;എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായ്കകൊണ്ട്അശ്ശൂര്യൻ അവരുടെ രാജാവാകും.

6അവരുടെ നഗരങ്ങൾക്കു നേരെ വാൾ ആഞ്ഞുവീശും.നഗരകവാടങ്ങളുടെ ഓടാമ്പലുകൾ തകർക്കും.അവരുടെ ആലോചനയാൽ തന്നെ അവർ നശിക്കും.

7എന്‍റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു;അവർ അത്യുന്നതനോട് നിലവിളിച്ചാലുംഅവൻ അവരെ ഉയർത്തുകയില്ല.

8എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും?യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും?ഞാൻ നിന്നെ എങ്ങനെ ആദ്മമയെപ്പോലെ ആക്കും?ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീർക്കും?എന്‍റെ ഹൃദയം എന്നെ അതിന് അനുവദിക്കുന്നില്ല;എനിക്ക് നിങ്ങളോട് അയ്യോഭാവം തോന്നുന്നു.

9എന്‍റെ ഉഗ്രകോപം ഞാൻ ചൊരിയുകയില്ല;ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കുകയുമില്ല;ഞാൻ മനുഷ്യനല്ല ദൈവം അത്രേ.നിങ്ങളുടെ നടുവിൽ പരിശുദ്ധൻ തന്നെ;ഞാൻ ക്രോധത്തോടെ വരുകയുമില്ല.

10അവർ യഹോവയെ അനുഗമിക്കും.അവിടുന്ന് സിംഹംപോലെ ഗർജിക്കും;യഹോവ ഗർജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് അവിടുത്തെ മക്കൾ വിറച്ചുകൊണ്ട് വരും.

11അവർ പക്ഷികളെപ്പോലെ മിസ്രയീമിൽനിന്നുംപ്രാവുകളെപ്പോലെ അശ്ശൂരിൽനിന്നും വിറച്ചുകൊണ്ട് വരും;ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും”എന്ന് യഹോവയുടെ അരുളപ്പാട്.

യിസ്രായേലിന്‍റെ പാപം

12എഫ്രയീം കാപട്യം കൊണ്ടുംയിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിയിരിക്കുന്നു;എന്നാൽ യെഹൂദായെ ദൈവം ഇന്നും അറിയുന്നു.അവൻ പരിശുദ്ധനായവനോടു വിശ്വസ്തത പുലർത്തുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]