Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Hosea 10 IRVMAL

Side by side with the Father's Heart Bible™

യിസ്രായേലിനെതിരായ യഹോവയുടെ ന്യായവിധി

1യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു;അവൻ ഫലം കായിക്കുന്നു;തന്‍റെ ഫലം വർദ്ധിച്ചപ്പോൾഅവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു;തന്‍റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾഅവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി.

2അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു;ഇപ്പോൾ അവർ കുറ്റക്കാരായിത്തീരും;അവൻ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയുകയുംഅവരുടെ വിഗ്രഹസ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും.

3ഇപ്പോൾ അവർ: “നമുക്ക് രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ;രാജാവ് നമുക്കുവേണ്ടി എന്ത് ചെയ്യും?” എന്ന് പറയും.

4അവർ വ്യർത്ഥവാക്കുകൾ സംസാരിച്ച്,ഉടമ്പടി ചെയ്യുമ്പോൾ കള്ളസ്സത്യം ചെയ്യുന്നു;അതുകൊണ്ട് ദൈവത്തിന്‍റെ ന്യായവിധിവയലിലെ ഉഴവുചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു.

5ശമര്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു;അവിടുത്തെ ജനം അതിനെക്കുറിച്ച് ദുഃഖിക്കുന്നു;അവരുടെ പൂജാരികൾ മഹത്വം അതിനെ വിട്ടുപോയതുകൊണ്ട്അതിനെക്കുറിച്ച് ഭയപ്പെട്ട് വിറയ്ക്കുന്നു.

6ആ വിഗ്രഹത്തെയും യുദ്ധതല്പരനായ രാജാവിന് സമ്മാനമായി അശ്ശൂരിലേക്ക് കൊണ്ടുപോകും;എഫ്രയീം ലജ്ജിക്കും;യിസ്രായേൽ സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് ലജ്ജിക്കും.

7ശമര്യയുടെ കാര്യമോ, അതിന്‍റെ രാജാവ്വെള്ളത്തിലെ ചുള്ളിക്കമ്പ് പോലെ നശിച്ചുപോകും.

8യിസ്രായേലിന്‍റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും;മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും;അവർ മലകളോട്: “ഞങ്ങളുടെമേൽ വീഴുവിൻ” എന്ന് പറയും.

9യിസ്രായേലേ, ഗിബെയയുടെ കാലം മുതൽ നീ പാപം ചെയ്തിരിക്കുന്നു;അവർ ഇന്നും അതേ അവസ്ഥയിൽ തുടരുന്നു;ഗിബെയയിൽ നീതികെട്ടവരോടുള്ള പോരാട്ടം അവരെ കീഴടക്കിയില്ല;

10ഞാൻ ഇച്ഛിക്കുമ്പോൾ അവരെ ശിക്ഷിക്കും;അവരുടെ രണ്ടു അകൃത്യങ്ങൾ നിമിത്തംഞാൻ അവരെ ശിക്ഷിക്കുമ്പോൾജനതകള്‍ അവർക്കെതിരെ കൂടിവരും.

11എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു;ഞാൻ അതിന്‍റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും;ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടും;യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും.

12നീതിയിൽ വിതയ്ക്കുവിൻ;ദയക്കൊത്തവണ്ണം കൊയ്യുവിൻ;നിങ്ങളുടെ തരിശുനിലം ഉഴുവിൻ;യഹോവ വന്ന് നിങ്ങളുടെമേൽനീതി വർഷിപ്പിക്കേണ്ടതിന്അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു.

13നിങ്ങൾ ദുഷ്ടത ഉഴുത്,നീതികേട് കൊയ്ത്,ഭോഷ്കിന്‍റെ ഫലം തിന്നിരിക്കുന്നു;നിങ്ങൾ സ്വന്ത വഴിയിലുംനിങ്ങളുടെ വീരന്മാരുടെ സംഖ്യാബലത്തിലും ആശ്രയിച്ചിരിക്കുന്നു.

14അതുകൊണ്ട് നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഒരു കലഹം ഉണ്ടാകും;യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെനിങ്ങളുടെ എല്ലാ കോട്ടകൾക്കും നാശം വരും;അവർ അമ്മയെ മക്കളോടുകൂടി തകർത്തുകളഞ്ഞുവല്ലോ.

15അങ്ങനെ തന്നെ ബേഥേലേ!നിങ്ങളുടെ മഹാദുഷ്ടതനിമിത്തം നിങ്ങൾക്ക് ഇത് സംഭവിക്കും;പുലർച്ചയ്ക്ക് യിസ്രായേൽ രാജാവ് അശേഷം നശിച്ചുപോകും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]