Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 136 malirv

Side by side with the Father's Heart Bible™

1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.

2ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ;അവന്റെ ദയ എന്നേക്കുമുള്ളത്.

3കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ;അവന്റെ ദയ എന്നേക്കുമുള്ളത്.

4ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

5ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

6ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്-അവന്റെ ദയ എന്നേക്കുമുള്ളത്.

7വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

8പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്-അവന്റെ ദയ എന്നേക്കുമുള്ളത്.

9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

10ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

11അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ-അവന്റെ ദയ എന്നേക്കുമുള്ളത്.

13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

17മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്.

18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

19അമോര്യരുടെ രാജാവായ സീഹോനെയും -അവന്റെ ദയ എന്നേക്കുമുള്ളത്.

20ബാശാൻ രാജാവായ ഓഗിനെയും -അവന്റെ ദയ എന്നേക്കുമുള്ളത്.

21അവരുടെ ദേശം അവകാശമായി കൊടുത്തു -അവന്റെ ദയ എന്നേക്കുമുള്ളത്.

22തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ -അവന്റെ ദയ എന്നേക്കുമുള്ളത്.

23നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

24നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

25സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് -അവന്റെ ദയ എന്നേക്കുമുള്ളത്.

26സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ;അവന്റെ ദയ എന്നേക്കുമുള്ളത്.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]