Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 135 malirv

Side by side with the Father's Heart Bible™

1യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ;യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിക്കുവിൻ.

2യഹോവയുടെ ആലയത്തിലുംനമ്മുടെ ദൈവത്തിന്റെ ആലയത്തിന്റെ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,

3യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ;അവന്റെ നാമത്തിനു കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.

4യഹോവ യാക്കോബിനെ തനിക്കായുംയിസ്രായേലിനെ തന്റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു.

5യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ്സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.

6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലുംയഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.

7അവൻ ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു;അവൻ മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു;തന്റെ ഭണ്ഡാരങ്ങളിൽ നിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.

8അവൻ ഈജിപ്റ്റിൽ,മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു.

9ഈജിപ്റ്റ്ദേശമേ, നിന്റെ മദ്ധ്യത്തിൽ അവൻ ഫറവോന്റെമേലുംഅവന്റെ സകലഭൃത്യന്മാരുടെമേലുംഅടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.

10അവൻ വലിയ ജനതകളെ സംഹരിച്ചു;ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.

11അമോര്യരുടെ രാജാവായ സീഹോനെയുംബാശാൻരാജാവായ ഓഗിനെയുംസകല കനാന്യരാജ്യങ്ങളെയും തന്നെ.

12അവരുടെ ദേശത്തെ അവൻ അവകാശമായി,തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു.

13യഹോവേ, നിന്റെ നാമം ശാശ്വതമായുംയഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.

14യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും;അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.

15ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുംമനുഷ്യരുടെ കൈവേലയും ആകുന്നു.

16അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;കണ്ണുണ്ടെങ്കിലും കാണുന്നില്ല;

17അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;അവയുടെ വായിൽ ശ്വാസവുമില്ല.

18അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു;അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ.

19യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;അഹരോൻ ഗൃഹമേ, യഹോവയെ വാഴ്ത്തുക.

20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക.

21യെരൂശലേമിൽ അധിവസിക്കുന്ന യഹോവസിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ.യഹോവയെ സ്തുതിക്കുവിൻ.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]