Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 135 IRVMAL

Side by side with the Father's Heart Bible™

ദൈവത്തിന്‍റെ നന്മയ്ക്കും ശക്തിക്കും സ്തുതി

1യഹോവയെ സ്തുതിക്കുവിൻ;യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ;യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ.

2യഹോവയുടെ ആലയത്തിലുംനമ്മുടെ ദൈവത്തിന്‍റെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും നില്‍ക്കുന്നവരേ,

3യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ;കർത്താവിന്‍റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.

4യഹോവ യാക്കോബിനെ തനിക്കായുംയിസ്രായേലിനെ തന്‍റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു.

5യഹോവ വലിയവൻ എന്നുംനമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.

6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലുംയഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.

7ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു;അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു;തന്‍റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.

8അവിടുന്ന് മിസ്രയീമിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയുംകടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു.

9മിസ്രയീം ദേശമേ, നിന്‍റെ മദ്ധ്യത്തിൽ ദൈവം ഫറവോന്‍റെമേലുംഅവന്‍റെ സകലഭൃത്യന്മാരുടെ മേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.

10ദൈവം വലിയ ജനതകളെ സംഹരിച്ചു;ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.

11അമോര്യരുടെ രാജാവായ സീഹോനെയുംബാശാൻരാജാവായ ഓഗിനെയുംസകല കനാന്യരാജ്യങ്ങളെയും തന്നെ.

12അവരുടെ ദേശത്തെ തനിക്കു അവകാശമായി,തന്‍റെ ജനമായ യിസ്രായേലിനു അവകാശമായി കൊടുത്തു.

13യഹോവേ, അങ്ങേയുടെ നാമം ശാശ്വതമായുംയഹോവേ, അങ്ങേയുടെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.

14യഹോവ തന്‍റെ ജനത്തിന് ന്യായപാലനം ചെയ്യും;കർത്താവ് തന്‍റെ ദാസന്മാരോട് സഹതപിക്കും.

15ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുംമനുഷ്യരുടെ കൈവേലയും ആകുന്നു.

16അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;കണ്ണുണ്ടെങ്കിലും കാണുന്നില്ല;

17അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;അവയുടെ വായിൽ ശ്വാസവുമില്ല.

18അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു;അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ.

19യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക.

20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക.

21യെരൂശലേമിൽ അധിവസിക്കുന്ന യഹോവസീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ.യഹോവയെ സ്തുതിക്കുവിൻ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]