Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 135 MAL

Side by side with the Father's Heart Bible™

1യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ;യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ.

2യഹോവയുടെ ആലയത്തിലുംനമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,

3യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ;അവന്റെ നാമത്തിന്നു കീർത്തനം ചെയ്‌വിൻ; അതു മനോഹരമല്ലോ.

4യഹോവ യാക്കോബിനെ തനിക്കായിട്ടുംയിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.

5യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവുസകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.

6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലുംയഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.

7അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു;അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു;തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.

8അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെമനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.

9മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെമേലുംഅവന്റെ സകലഭൃത്യന്മാരുടെമേലുംഅടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.

10അവൻ വലിയ ജാതികളെ സംഹരിച്ചു;ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.

11അമോര്യരുടെ രാജാവായ സീഹോനെയുംബാശാൻരാജാവായ ഓഗിനെയുംസകല കനാന്യരാജ്യങ്ങളെയും തന്നേ.

12അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു,തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.

13യഹോവേ, നിന്റെ നാമം ശാശ്വതമായുംയഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.

14യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും;അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.

15ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുംമനുഷ്യരുടെ കൈവേലയും ആകുന്നു.

16അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;കണ്ണുണ്ടെങ്കിലും കാണുന്നില്ല;

17അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;അവയുടെ വായിൽ ശ്വാസവുമില്ല.

18അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു;അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.

19യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.

20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിൻ.

21യെരൂശലേമിൽ അധിവസിക്കുന്ന യഹോവസിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ.യഹോവയെ സ്തുതിപ്പിൻ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]