Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 136 MAL

Side by side with the Father's Heart Bible™

1യഹോവെക്കു സ്തോത്രം ചെയ്‌വിൻ;അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

2ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;അവന്റെ ദയ എന്നേക്കുമുള്ളതു.

3കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ;അവന്റെ ദയ എന്നേക്കുമുള്ളതു.

4ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

5ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

6ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

7വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

8പകൽ വാഴുവാൻ സൂര്യനെയും -അവന്റെ ദയ എന്നേക്കുമുള്ളതു.

9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

10മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

11അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ-അവന്റെ ദയ എന്നേക്കുമുള്ളതു.

13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

17മഹാരാജാക്കന്മാരെ സംഹരിച്ചവന്നു ‒ അവന്റെ ദയ എന്നേക്കുമുള്ളതു.

18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

19അമോര്യരുടെ രാജാവായ സീഹോനെയും -അവന്റെ ദയ എന്നേക്കുമുള്ളതു.

20ബാശാൻ രാജാവായ ഓഗിനെയും -അവന്റെ ദയ എന്നേക്കുമുള്ളതു.

21അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -അവന്റെ ദയ എന്നേക്കുമുള്ളതു.

22തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -അവന്റെ ദയ എന്നേക്കുമുള്ളതു.

23നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

24നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

25സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -അവന്റെ ദയ എന്നേക്കുമുള്ളതു.

26സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;അവന്റെ ദയ എന്നേക്കുമുള്ളതു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]