Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 56 MAL-IRV

Side by side with the Father's Heart Bible™

സകലരാഷ്ട്രങ്ങൾക്കുമുള്ള അനുഗ്രഹം

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“എന്‍റെ രക്ഷ വരുവാനും എന്‍റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കുകയാൽന്യായം പ്രമാണിച്ചു നീതി പ്രവർത്തിക്കുവിൻ.

2ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചുദോഷം ചെയ്യാത്തവിധം തന്‍റെ കൈ സൂക്ഷിച്ചുംകൊണ്ട്ഇതു ചെയ്യുന്ന മർത്യനുംഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.”

3യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ;“യഹോവ എന്നെ തന്‍റെ ജനത്തിൽനിന്ന് അശേഷം വേർപെടുത്തും” എന്നു പറയരുത്;ഷണ്ഡനും: “ഞാൻ ഒരു ഉണങ്ങിയ വൃക്ഷം” എന്നു പറയരുത്.

4“എന്‍റെ ശബ്ബത്ത് ആചരിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയുംഎന്‍റെ നിയമം പ്രമാണിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോടുയഹോവയായ ഞാൻ ഇപ്രകാരം പറയുന്നു:

5ഞാൻ അവർക്ക് എന്‍റെ ആലയത്തിലുംഎന്‍റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായ ഒരു സ്ഥലവും നാമവും കൊടുക്കും;ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നെഞാൻ അവർക്ക് കൊടുക്കും.”

6യഹോവയെ സേവിച്ച്, അവന്‍റെ നാമത്തെ സ്നേഹിച്ച്,അവന്‍റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ,“ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയുംഎന്‍റെ നിയമം പ്രമാണിച്ചു നടക്കുകയും ചെയ്യുന്നവരെഎല്ലാവരെയും തന്നെ,

7ഞാൻ എന്‍റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്ന്,എന്‍റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും;അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളുംഎന്‍റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും;എന്‍റെ ആലയം സകലജനതകൾക്കും ഉള്ളപ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.

8ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടുതന്നെ,‘ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും’” എന്നുയിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ശേഖരിക്കുന്നദൈവമായ യഹോവയുടെ അരുളപ്പാടു.

ദുഷ്ടനേതാക്കൾക്കുള്ള താക്കീത്

9വയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവയേ,വന്ന് തിന്നുകൊള്ളുവിൻ.

10അവന്‍റെ കാവല്ക്കാർ കുരുടന്മാർ;അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ,അവരെല്ലാവരും കുരയ്ക്കുവാൻ കഴിയാത്ത ഊമനായ്ക്കൾ തന്നെ;അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു.

11ഈ നായ്‌ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നെ;ഈ ഇടയന്മാരോ സൂക്ഷിക്കുവാൻ അറിയാത്തവർ;അവരെല്ലാവരും ഒട്ടൊഴിയാതെ അവനവന്‍റെ വഴിക്കുംഓരോരുത്തൻ അവനവന്‍റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു.

12“വരുവിൻ: ഞാൻ പോയി വീഞ്ഞുകൊണ്ടുവരാം;നമുക്കു മദ്യം കുടിക്കാം;ഇന്നത്തെപ്പോലെ നാളെയും സമൃദ്ധിയിൽ തന്നെ”എന്നു അവർ പറയുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]