Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 55 MAL-IRV

Side by side with the Father's Heart Bible™

സമൃദ്ധമായ ജീവനിലേക്കുള്ള ക്ഷണം

1അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളവരേ വെള്ളത്തിനു വരുവിൻ:വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്ളുവിൻ.

2അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തി വരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്?എന്‍റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിക്കുവിൻ;വിശിഷ്ടആഹാരം കഴിച്ചു ആനന്ദിച്ചുകൊള്ളുവിൻ.

3നിങ്ങൾ ചെവിചായിച്ച് എന്‍റെ അടുക്കൽ വരുവിൻ;നിങ്ങൾക്ക് ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്ളുവിൻ;ദാവീദിന്‍റെ മാറ്റമില്ലാത്തകൃപകൾ എന്നഒരു നിത്യ നിയമം ഞാൻ നിങ്ങളോടു ചെയ്യും.

4ഞാൻ അവനെ ജനതകൾക്കു സാക്ഷിയുംവംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.

5നീ അറിയാത്ത ഒരു ജനതയെ നീ വിളിക്കും;നിന്നെ അറിയാത്ത ഒരു ജനതനിന്‍റെ ദൈവമായ യഹോവ നിമിത്തവുംയിസ്രായേലിന്‍റെ പരിശുദ്ധൻ നിമിത്തവുംഅവൻ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകയാൽ തന്നെനിന്‍റെ അടുക്കൽ ഓടിവരും.

6യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവിടുത്തെ അന്വേഷിക്കുവിൻ;അവിടുന്ന് അടുത്തിരിക്കുമ്പോൾ അവിടുത്തെ വിളിച്ചപേക്ഷിക്കുവിൻ.

7ദുഷ്ടൻ തന്‍റെ വഴിയുംനീതികെട്ടവൻ തന്‍റെ വിചാരങ്ങളുംഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ;അവിടുന്ന് അവനോട് കരുണ കാണിക്കും;നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ;അവിടുന്ന് ധാരാളം ക്ഷമിക്കും.

8“എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല;നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല”എന്നു യഹോവ അരുളിച്ചെയ്യുന്നു.

9“ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെഎന്‍റെ വഴികൾ നിങ്ങളുടെ വഴികളിലുംഎന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.

10മഴയും മഞ്ഞും ആകാശത്തുനിന്നു പെയ്യുകയുംഅവിടേക്കു മടങ്ങാതെ വിതയ്ക്കുവാൻ വിത്തുംതിന്നുവാൻ ആഹാരവും നല്കത്തക്കവിധംഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ

11എന്‍റെ വായിൽനിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും;അത് വെറുതെ എന്‍റെ അടുക്കലേക്ക് മടങ്ങിവരാതെഎനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കുകയുംഞാൻ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും.

12നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും;സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും;മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും;ദേശത്തിലെ സകലവൃക്ഷങ്ങളും കൈകൊട്ടും.

13മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും;മുൾച്ചെടിക്കു പകരം കൊഴുന്തു മുളയ്ക്കും;അത് യഹോവയ്ക്ക് ഒരു കീർത്തിയായുംഛേദിക്കപ്പെടാത്ത ശാശ്വതമായ ഒരു അടയാളമായും ഇരിക്കും.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]