Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 21 malirv

Side by side with the Father's Heart Bible™

സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു;നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.

2അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന് നല്കി;അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

3സമൃദ്ധമായ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റ്,തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു.

4അവൻ നിന്നോട് ജീവൻ ചോദിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.

5നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയത്;ബഹുമാനവും തേജസ്സും നീ അവനെ അണിയിച്ചു.

6നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു;നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.

7രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും.

8നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും;നിന്റെ വലങ്കൈ നിന്നെ വെറുക്കുന്നവരെ പിടികൂടും.

9നീ പ്രത്യക്ഷപ്പെടുമ്പോൾ നീ അവരെ തീച്ചൂളപോലെയാക്കും;യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും;തീ അവരെ ദഹിപ്പിക്കും.

10നീ അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നുംഅവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.

11അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു;അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.

12നീ അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും;അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.

13യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കണമേ;ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]