Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 148 malirv

Side by side with the Father's Heart Bible™

1യഹോവയെ സ്തുതിക്കുവിൻ;സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ;ഉന്നതങ്ങളിൽ അവനെ സ്തുതിക്കുവിൻ.

2അവന്റെ സകല ദൂതന്മാരുമേ, അവനെ സ്തുതിക്കുവിൻ;അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിക്കുവിൻ;

3സൂര്യചന്ദ്രന്മാരെ അവനെ സ്തുതിക്കുവിൻ;പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവനെ സ്തുതിക്കുവിൻ.

4സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവുംആയുള്ളവയേ, അവനെ സ്തുതിക്കുവിൻ.

5അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽഅവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.

6അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു.

7തിമിംഗലങ്ങളും എല്ലാ ആഴികളുമേ,ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ.

8തീയും കല്മഴയും ഹിമവും, കാർമേഘവുംഅവന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും,

9പർവ്വതങ്ങളും എല്ലാ കുന്നുകളും,ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,

10മൃഗങ്ങളും സകല കന്നുകാലികളും,ഇഴജന്തുക്കളും പറവജാതികളും,

11ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും,ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,

12യുവാക്കളും യുവതികളും,വൃദ്ധന്മാരും ബാലന്മാരും,

13ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;അവന്റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്.അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു.

14തന്നോട് അടുത്തിരിക്കുന്ന ജനമായിയിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായിഅവൻ സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു.യഹോവയെ സ്തുതിക്കുവിൻ.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]