Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Job 3 MAL

Side by side with the Father's Heart Bible™

1അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. 2ഇയ്യോബ് പറഞ്ഞതെന്തെന്നാൽ:

3ഞാൻ ജനിച്ച ദിവസവുംഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.

4ആ നാൾ ഇരുണ്ടുപോകട്ടെ;മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ;പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ.

5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ;ഒരു മേഘം അതിന്മേൽ അമരട്ടെ;പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.

6ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ;അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുതു;മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുതു.

7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ;ഉല്ലാസഘോഷം അതിലുണ്ടാകരുതു.

8മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായിദിവസത്തെ ശപിക്കുന്നവർ അതിനെ ശപിക്കട്ടെ.

9അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ;അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ;അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു.

10അതു എനിക്കു ഗർഭദ്വാരം അടെച്ചില്ലല്ലോ;എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ.

11ഞാൻ ഗർഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു?ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നേ പ്രാണൻ പോകാതിരുന്നതെന്തു?

12മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടതു എന്തിനു?എനിക്കു കുടിപ്പാൻ മുല ഉണ്ടായിരുന്നതെന്തിന്നു?

13ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു;ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.

14തങ്ങൾക്കു ഏകാന്തനിവാസങ്ങൾ പണിതഭൂരാജാക്കന്മാരോടും മന്ത്രിമാരോടുംഅഥവാ,

15കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.

16അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയുംവെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.

17അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു;അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു.

18അവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു;പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.

19ചെറിയവനും വലിയവനും അവിടെ ഒരുപോലെ;ദാസന്നു യജമാനന്റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.

20അരിഷ്ടനു പ്രകാശവുംദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിനു?

21അവർ മരണത്തിന്നായി കാത്തിരിക്കുന്നു,അതു വരുന്നില്ലതാനും;നിധിക്കായി ചെയ്യുന്നതിലുമധികം അവർ അതിന്നായി കുഴിക്കുന്നു.

22അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും

23വഴി മറഞ്ഞിരിക്കുന്ന പുരുഷന്നുംദൈവം നിരോധിച്ചിരിക്കുന്നവന്നും ജീവനെ കൊടുക്കുന്നതെന്തിനു?

24ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീർപ്പു വരുന്നു;എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.

25ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു;ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു.

26ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല;പിന്നെയും അതിവേദന എടുക്കുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]