Side by side with the Father's Heart Bible™ 1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ?എന്നാൽ വാക്കടക്കുവാൻ ആർക്കു കഴിയും?
3നീ പലരേയും ഉപദേശിച്ചുതളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
4വീഴുന്നവനെ നിന്റെ വാക്കു താങ്ങികുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു.
5ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു;നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.
6നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?
7ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ?നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?
8ഞാൻ കണ്ടേടത്തോളം അന്യായംഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു.
9ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു;അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.
10സിംഹത്തിന്റെ ഗർജ്ജനവും കേസരിയുടെ നാദവുംബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
11സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു;സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;
12എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി;അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.
13മനുഷ്യർക്കു ഗാഢനിദ്ര പിടിക്കുന്നേരംരാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽഭയവും നടുക്കവും എന്നെ പിടിച്ചു.
14എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.
15ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നുഎന്റെ ദേഹത്തിന്നു രോമഹർഷം ഭവിച്ചു.
16ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു;എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല;മന്ദമായോരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ:
17മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?
18ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല;തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.
19പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാർത്തുപുഴുപോലെ ചതെഞ്ഞുപോകുന്നവരിൽ എത്ര അധികം!
20ഉഷസ്സിന്നും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.
21അവരുടെ കൂടാരക്കയറു അറ്റുപോയിട്ടുഅവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ