Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Job 4 malirv

Side by side with the Father's Heart Bible™

1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

2“നിന്നോട് സംസാരിക്കുവാൻ ശ്രമിച്ചാൽ നീ ദുഃഖിക്കുമോ?എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും?

3നീ പലരെയും ഉപദേശിച്ച്തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.

4വീഴുന്നവർക്ക് നിന്റെ വാക്ക് താങ്ങായികുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു.

5എന്നാൽ ഇപ്പോൾ നിനക്കത് സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു;നിന്നെ അത് അലട്ടുന്നു; നീ ഭ്രമിച്ചുപോകുന്നു.

6നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?

7ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്?നേരുള്ളവർ എവിടെയാണ് നശിച്ചിട്ടുള്ളത്?

8ഞാൻ കണ്ടിട്ടുള്ളത് അന്യായംഉഴുത് കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു.

9ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു;അവന്റെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു.

10സിംഹത്തിന്റെ ഗർജ്ജനവും ക്രൂരസിംഹത്തിന്റെ നാദവുംബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി.

11സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു;സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;

12എന്റെ അടുക്കൽ ഒരു രഹസ്യവചനം എത്തി;അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.

13മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾരാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽഭയവും നടുക്കവും എന്നെ പിടിച്ചു.

14എന്റെ അസ്ഥികൾ കുലുങ്ങിപ്പോയി.

15ഒരാത്മാവ് എന്റെ മുഖത്തിനെതിരെ കടന്ന്എന്റെ ദേഹത്തിന് രോമഹർഷം ഭവിച്ചു.

16ഒരു പ്രതിമ എന്റെ കണ്ണിനെതിരെ നിന്നു;എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല;മന്ദമായൊരു സ്വരം ഞാൻ കേട്ടത്:

17മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?

18ഇതാ, സ്വദാസന്മാരിലും അവന് വിശ്വാസമില്ല;തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.

19പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച്പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം!

20ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.

21അവരുടെ കൂടാരത്തിന്റെ കയറ് അറ്റുപോയിട്ട്അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]