Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Job 28 MAL

Side by side with the Father's Heart Bible™

1വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവുംപൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു.

2ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു;കല്ലുരുക്കി ചെമ്പെടുക്കുന്നു.

3മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു;കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെഅങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.

4പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു;കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ;മനുഷ്യർക്കു അകലെ അവർ തൂങ്ങി ആടുന്നു.

5ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു;അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.

6അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;കനകപ്പൊടിയും അതിൽ ഉണ്ടു.

7അതിന്റെ പാത കഴുകൻ അറിയുന്നില്ല;പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല.

8പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല;ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.

9അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു;പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.

10അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു;അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.

11അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു;ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു.

12എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

13അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.

14അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു;അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.

15തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല;അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.

16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോനീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;

17സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല;തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല.

18പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ;ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.

19കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല;തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.

20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

21അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു.

22ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടുഎന്നു നരകവും മരണവും പറയുന്നു.

23ദൈവം അതിന്റെ വഴി അറിയുന്നു;അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു.

24അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു;ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.

25അവൻ കാറ്റിനെ തൂക്കിനോക്കുകയുംവെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു.

26അവൻ മഴെക്കു ഒരു നിയമവുംഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ

27അവൻ അതു കണ്ടു വർണ്ണിക്കയുംഅതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.

28കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം;ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകംഎന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]