Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Job 29 MAL

Side by side with the Father's Heart Bible™

1ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:

2അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.

3അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു;അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.

4എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കുംസർവ്വശക്തൻ എന്നോടുകൂടെ വസിക്കയും

5എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്തഎന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.

6അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി;പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.

7ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു.വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ

8യൗവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും;വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.

9പ്രഭുക്കന്മാർ സംസാരം നിർത്തി,കൈകൊണ്ടു വായ്പൊത്തും.

10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;അവരുടെ നാവു അണ്ണാക്കോടു പറ്റും.

11എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും;എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും.

12നിലവിളിച്ച എളിയവനെയും അനാഥനെയുംതുണയറ്റവനെയും ഞാൻ വിടുവിച്ചു.

13നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി.

14ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു;എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

15ഞാൻ കുരുടന്നു കണ്ണുംമുടന്തന്നു കാലും ആയിരുന്നു.

16ദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു;ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.

17നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു;അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.

18എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും;ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.

19എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു;എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു.

20എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.

21മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും;എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.

22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.

23മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും.

24അവർ നിരാശപ്പെട്ടിരിക്കുമ്പോൾഞാൻ അവരെ നോക്കി പുഞ്ചിരിയിടും;എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.

25ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും;സൈന്യസഹിതനായ രാജാവിനെപ്പോലെയുംദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]