Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Job 28 malirv

Side by side with the Father's Heart Bible™

1വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവുംപൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്.

2ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;കല്ലുരുക്കി ചെമ്പെടുക്കുന്നു.

3മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു;കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെഅങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.

4താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു;നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ;മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു.

5ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു;അതിന്റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.

6അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്.

7അതിന്റെ പാത കഴുകൻ അറിയുന്നില്ല;പരുന്തിന്റെ കണ്ണ് അതിനെ കണ്ടിട്ടില്ല.

8ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല.

9അവർ തീക്കൽപാറയിലേക്ക് കൈനീട്ടുന്നു;പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.

10അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു;അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു.

11അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു;മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്ത് കൊണ്ടുവരുന്നു.

12എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

13അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.

14അത് എന്നിൽ ഇല്ല എന്ന് ആഴമേറിയ സമുദ്രം പറയുന്നു;അത് എന്റെ പക്കൽ ഇല്ല എന്ന് കടലും പറയുന്നു.

15സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല;അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല.

16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോനീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല;

17സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല;തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല.

18പവിഴത്തിന്റെയും പളുങ്കിന്റെയും പേര് പറയുകയും വേണ്ടാ;ജ്ഞാനത്തിന്റെ വില മുത്തുകളേക്കാൾ അധികമാണ്.

19എത്യോപ്യയിലെ പുഷ്യരാഗം അതിനോട് സമമല്ല;തങ്കംകൊണ്ട് അതിന്റെ വില മതിക്കാകുന്നതുമല്ല.

20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

21അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു.

22ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട്എന്ന് നരകവും മരണവും പറയുന്നു.

23ദൈവം അതിലേക്കുള്ള വഴി അറിയുന്നു;അതിന്റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്.

24ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു;ആകാശത്തിന്റെ കീഴെല്ലാം കാണുന്നു.

25ദൈവം കാറ്റിനെ തൂക്കിനോക്കുകയുംവെള്ളത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു.

26ദൈവം മഴയ്ക്ക് ഒരു നിയമവുംഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ

27അവിടുന്ന് അത് കണ്ട് വർണ്ണിക്കുകയുംഅത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു.

28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകംഎന്ന് ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]