Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 28 IRVMAL

Side by side with the Father's Heart Bible™

1“വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവുംപൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്.

2ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;കല്ലുരുക്കി ചെമ്പെടുക്കുന്നു.

3മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു;കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു.

4താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു;നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ;മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു.

5ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു;അതിന്‍റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.

6അതിലെ പാറകൾ നീലരത്നത്തിന്‍റെ ഉല്പത്തിസ്ഥാനം;സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്.

7അതിന്‍റെ പാത കഴുകൻ അറിയുന്നില്ല;പരുന്തിന്‍റെ കണ്ണ് അതിനെ കണ്ടിട്ടില്ല.

8ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല.

9അവർ തീക്കൽപാറയിലേക്ക് കൈ നീട്ടുന്നു;പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.

10അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു;അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു.

11അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു;മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു.

12“എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ?

13അതിന്‍റെ വില മനുഷ്യൻ അറിയുന്നില്ല;ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.

14അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു;അത് എന്‍റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു.

15സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല;അതിന്‍റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല.

16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോനീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല;

17സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല;തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല.

18പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര് പറയുകയും വേണ്ടാ;ജ്ഞാനത്തിന്‍റെ വില മുത്തുകളേക്കാൾ അധികമാണ്.

19കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല;തങ്കംകൊണ്ട് അതിന്‍റെ വില മതിക്കാകുന്നതുമല്ല.

20“പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു?വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ?

21അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു.

22ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട്എന്നു നാശവും മരണവും പറയുന്നു.

23ദൈവം അതിലേക്കുള്ള വഴി അറിയുന്നു;അതിന്‍റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്.

24ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു;ആകാശത്തിന്‍റെ കീഴെല്ലാം കാണുന്നു.

25ദൈവം കാറ്റിനെ തൂക്കിനോക്കുകയുംവെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു.

26ദൈവം മഴയ്ക്ക് ഒരു നിയമവുംഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ

27അവിടുന്ന് അത് കണ്ടു വർണ്ണിക്കുകയുംഅത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു.

28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകംഎന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]