Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Job 26 MAL

Side by side with the Father's Heart Bible™

1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു?ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?

3ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു?ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?

4ആരെയാകുന്നു നീ വാക്യം കേൾപ്പിച്ചതു?ആരുടെ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു;

5വെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെപ്രേതങ്ങൾ നൊന്തു നടുങ്ങുന്നു.

6പാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു;നരകം മറയില്ലാതെയിരിക്കുന്നു.

7ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു;ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.

8അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;അതു വഹിച്ചിട്ടു കാർമുകിൽ കീറിപ്പോകുന്നതുമില്ല.

9തന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറെച്ചുവെക്കുന്നു;അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.

10അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളംവെള്ളത്തിന്മേൽ ഒരു അതിർ വരെച്ചിരിക്കുന്നു.

11ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;അവന്റെ തർജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു.

12അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു;തന്റെ വിവേകംകൊണ്ടു രഹബിനെ തകർക്കുന്നു.

13അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു;അവന്റെ കൈ വിദ്രുതസർപ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.

14എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ;നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]