Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Hosea 12 MAL-IRV

Side by side with the Father's Heart Bible™

1എഫ്രയീം കാറ്റിനെ സ്നേഹിച്ച്,കിഴക്കൻ കാറ്റിനെ പിന്തുടരുന്നു;അവൻ ഇടവിടാതെ ഭോഷ്കും ശൂന്യതയും വർദ്ധിപ്പിക്കുന്നു;അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു;മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു.

2യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്;യഹോവ യാക്കോബിനെ അവന്‍റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും;അവന്‍റെ പ്രവൃത്തികൾക്കു തക്കവണ്ണംഅവന് പകരം കൊടുക്കും.

3അവൻ ഗർഭത്തിൽവച്ച് തന്‍റെ സഹോദരന്‍റെ കുതികാൽ പിടിച്ചു;തന്‍റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.

4അവൻ ദൂതനോട് പൊരുതി ജയിച്ചു;അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു;അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി,അവിടെവച്ച് യഹോവ അവനോട് സംസാരിച്ചു.

5യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു;‘യഹോവ’ എന്നാകുന്നു അവിടുത്തെ നാമം.

6അതുകൊണ്ട് നീ നിന്‍റെ ദൈവത്തിന്‍റെ സഹായത്താൽ യഹോവയുടെ അടുക്കലേക്ക് മടങ്ങിവരുക;ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ ദൈവത്തിനായി കാത്തിരിക്കുക.

7യിസ്രായേൽ ഒരു കനാന്യനാകുന്നു;കള്ളത്തുലാസ് അവന്‍റെ കയ്യിൽ ഉണ്ട്;പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു.

8എന്നാൽ എഫ്രയീം: “ഞാൻ സമ്പന്നനായിരിക്കുന്നു,എനിക്ക് ധനം കിട്ടിയിരിക്കുന്നു;എന്‍റെ സകല പ്രയത്നങ്ങളിലുംപാപകരമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല” എന്നിങ്ങനെ പറയുന്നു.

9ഞാനോ മിസ്രയീം ദേശം മുതൽനിന്‍റെ ദൈവമായ യഹോവയാകുന്നു;ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.

10ഞാൻ പ്രവാചകന്മാരോട് സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു;പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളും നൽകിയിരിക്കുന്നു.

11ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും;അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ,അവരുടെ ബലിപീഠങ്ങൾവയലിലെ ഉഴവുചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.

12യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി;യിസ്രായേൽ ഒരു ഭാര്യയ്ക്കുവേണ്ടി സേവ ചെയ്തു,ഒരു ഭാര്യയ്ക്കുവേണ്ടി ആടുകളെ പാലിച്ചു.

13യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു,ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു.

14എഫ്രയീം അവനെ ഏറ്റവും കൈപ്പോടുകൂടി പ്രകോപിപ്പിച്ചു;ആകയാൽ അവന്‍റെ കർത്താവ് അവന്‍റെ രക്തപാതകം അവന്‍റെമേൽ ചുമത്തുകയുംഅവൻ നിന്ദിച്ചതിന് തക്കവണ്ണം അവന് പകരം കൊടുക്കുകയും ചെയ്യും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]