Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 62 IRVMAL

Side by side with the Father's Heart Bible™

സീയോൻ്റെ പുതിയ നാമം

1സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല,യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല;അതിന്‍റെ നീതി പ്രകാശംപോലെയുംഅതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.

2ജനതകൾ നിന്‍റെ നീതിയെയും സകലരാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും കാണും;യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്കു വിളിക്കപ്പെടും.

3യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവുംനിന്‍റെ ദൈവത്തിന്‍റെ കയ്യിൽ രാജമുടിയും ആയിരിക്കും.

4നിന്നെ ഇനി അസൂബാ എന്നു വിളിക്കുകയില്ല;നിന്‍റെ ദേശത്തെ ശെമാമാ എന്നു പറയുകയുമില്ല;നിനക്കു ഹെഫ്സീബാ എന്നുംനിന്‍റെ ദേശത്തിന് ബെയൂലാ എന്നും പേര് ആകും;യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ;നിന്‍റെ ദേശത്തിന് വിവാഹം കഴിയും.

5യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെനിന്‍റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും;മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെനിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും.

6യെരൂശലേമേ, ഞാൻ നിന്‍റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു;അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല;യഹോവയെ ഓർമിപ്പിക്കുന്നവരേ,നിങ്ങൾ സ്വസ്ഥമായിരിക്കരുത്.

7അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവുംഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവുംഅവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്.

8“ഇനി ഞാൻ നിന്‍റെ ധാന്യം നിന്‍റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല;നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നുയഹോവ തന്‍റെ വലംകൈയും തന്‍റെ ബലമുള്ള ഭുജവും തൊട്ടുസത്യം ചെയ്തിരിക്കുന്നു.

9“അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചുയഹോവയെ സ്തുതിക്കും;അതിനെ സംഭരിച്ചവർ തന്നെ എന്‍റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച്അത് പാനംചെയ്യും.”

10കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ;ജനത്തിനു വഴി ഒരുക്കുവിൻ;നികത്തുവിൻ; പ്രധാനപാത നികത്തുവിൻ;കല്ല് പെറുക്കിക്കളയുവിൻ;ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.

11“‘ഇതാ, നിന്‍റെ രക്ഷ വരുന്നു;കൂലി അവന്‍റെ പക്കലുംപ്രതിഫലം അവന്‍റെ കൈയിലും ഉണ്ട്’എന്നു സീയോൻ പുത്രിയോട് പറയുവിൻ”എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളംഘോഷിപ്പിച്ചിരിക്കുന്നു.

12അവർ അവരെ വിശുദ്ധജനമെന്നുംയഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും;നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നുംഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]