Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 61 IRVMAL

Side by side with the Father's Heart Bible™

യഹോവയുടെ പ്രസാദവർഷം

1എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടുയഹോവയായ കർത്താവിന്‍റെ ആത്മാവ് എന്‍റെ മേൽ ഇരിക്കുന്നു;ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനുംതടവുകാർക്കു വിടുതലുംബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും

2യഹോവയുടെ പ്രസാദവർഷവുംനമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനുംദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും

3സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയുംദുഃഖത്തിനു പകരം ആനന്ദതൈലവുംവിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനുംഅവൻ എന്നെ അയച്ചിരിക്കുന്നു;അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നുംയഹോവയുടെ നടുതല എന്നും പേരാകും.

4അവർ പുരാതനശൂന്യങ്ങളെ പണിയുകയുംപൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയുംതലമുറതലമുറയായി നിർജ്ജനമായിരുന്നശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും.

5അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും;പരദേശക്കാർ നിങ്ങൾക്ക് ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും.

6നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും;നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്ക് പേരാകും;നിങ്ങൾ ജനതകളുടെ സമ്പത്ത് അനുഭവിച്ചു,അവരുടെ മഹത്ത്വത്തിനു അവകാശികൾ ആയിത്തീരും.

7നാണത്തിനു പകരം നിങ്ങൾക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും;ലജ്ജയ്ക്കു പകരം അവർ അവരുടെ ഓഹരിയിൽ സന്തോഷിക്കും;അങ്ങനെ അവർ അവരുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും;നിത്യാനന്ദം അവർക്ക് ഉണ്ടാകും.

8“യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയുംഅന്യായമായ കവർച്ചയെയും അകൃത്യത്തെയും വെറുക്കുകയും ചെയ്യുന്നു;ഞാൻ വിശ്വസ്തതയോടെ അവർക്ക് പ്രതിഫലം കൊടുത്ത്അവരോടു ഒരു ശാശ്വതനിയമം ചെയ്യും.

9ജനതകളുടെ ഇടയിൽ അവരുടെ പിൻതലമുറയെയുംവംശങ്ങളുടെ മദ്ധ്യത്തിൽ അവരുടെ സന്തതിയെയും അറിയും;അവരെ കാണുന്നവർ എല്ലാവരുംഅവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നു അറിയും.”

10ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും;എന്‍റെ ഉള്ളം എന്‍റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും;മണവാളൻ തലപ്പാവ് അണിയുന്നതുപോലെയുംമണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയുംഅവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചുനീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.

11ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയുംതോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയുംയഹോവയായ കർത്താവ് സകലജനതകളും കാൺകെനീതിയെയും സ്തുതിയെയും മുളപ്പിക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]