Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 2 IRVMAL

Side by side with the Father's Heart Bible™

യഹോവയുടെ പർവ്വതം

1ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.

2വരും കാലങ്ങളില്‍യഹോവയുടെ ആലയമുള്ള പർവ്വതംപർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവുംകുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും;സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.

3അനേകവംശങ്ങളും ചെന്നു:“വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്,യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം;അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയുംനാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും.സീയോനിൽനിന്ന് ഉപദേശവുംയെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും.

4അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയുംബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും;അവർ അവരുടെ വാളുകളെ കലപ്പകളായുംകുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും;ജനത ജനതക്കു നേരെ വാളോങ്ങുകയില്ല;അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല.

യഹോവയുടെ ദിവസം

5യാക്കോബ് ഗൃഹമേ, വരുവിൻ;നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.

6എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു;അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞുംഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായുംഅന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു.

7അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു;അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല;അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു;അവരുടെ രഥങ്ങൾക്കും എണ്ണമില്ല.

8അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു;സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെഅവർ നമസ്കരിക്കുന്നു.

9മനുഷ്യൻ വണങ്ങുന്നു,പുരുഷൻ ലജ്ജിക്കപ്പെടുന്നുജനങ്ങള്‍ മാനഹീനരാകുന്നു;അതിനാൽ നീ അവരോടു ക്ഷമിക്കരുതേ.

10യഹോവയുടെ ഭയങ്കരത്വം നിമിത്തവുംഅവന്‍റെ മഹിമയുടെ പ്രഭനിമിത്തവുംനീ പാറയിൽ കടന്നുമണ്ണിൽ ഒളിച്ചുകൊള്ളുക.

11മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും;പുരുഷന്മാരുടെ ഉന്നതഭാവം കുനിയും;യഹോവ മാത്രം ആ ന്യായവിധി നാളിൽഉന്നതനായിരിക്കും.

12സൈന്യങ്ങളുടെ യഹോവയുടെ നാൾഅഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലുംനിഗളമുള്ള എല്ലാറ്റിന്മേലും വരും;അവ താണുപോകും.

13ലെബാനോനിലെ പൊക്കവുംഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലുംബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും

14ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലുംഉയരമുള്ള എല്ലാ കുന്നുകളിന്മേലും

15ഉന്നതമായ സകലഗോപുരത്തിന്മേലുംഉറപ്പുള്ള എല്ലാ മതിലിന്മേലും

16എല്ലാ തർശ്ശീശ് കപ്പലിന്മേലുംമനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും വരും.

17അപ്പോൾ മനുഷ്യന്‍റെ ഗർവ്വം കുനിയും;പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും.

18വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും.

19യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾഅവർ അവന്‍റെ ഭയങ്കരത്വം നിമിത്തവുംഅവന്‍റെ മഹിമയുടെ പ്രഭനിമിത്തവുംപാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും.

20അവർ നമസ്കരിക്കുവാൻവെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയമിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽതുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.

21യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾഅവന്‍റെ ഭയങ്കരത്വം നിമിത്തവുംഅവന്‍റെ മഹിമയുടെ പ്രഭനിമിത്തവുംഅവർ പാറകളുടെ പിളർപ്പുകളിലുംഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും

22മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ;അവനെ എന്ത് വിലമതിക്കുവാനുള്ളു?

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]