1ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നിവരുടെ വാഴ്ചയുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം.
മത്സരിക്കുന്ന ഒരു ജനത
2ആകാശമേ, കേൾക്കുക; ഭൂമിയേ, ചെവിതരുക;യഹോവ അരുളിച്ചെയ്യുന്നു:“ഞാൻ മക്കളെ പോറ്റിവളർത്തി;അവരോ എന്നോട് മത്സരിച്ചിരിക്കുന്നു.
3കാള തന്റെ ഉടയവനെയുംകഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു;യിസ്രായേലോ അറിയുന്നില്ല;എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.”
4അയ്യോ പാപമുള്ള ജനത!അകൃത്യഭാരം ചുമക്കുന്ന ജനം!ദുഷ്പ്രവൃത്തിക്കാരുടെ സന്തതി!വഷളായി നടക്കുന്ന മക്കൾ!അവർ യഹോവയെ ഉപേക്ഷിച്ചുയിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചുപുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.
5ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്?നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു;തല മുഴുവനും ദീനവുംഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.
6ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല;മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ;അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല,എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല.
7നിങ്ങളുടെ ദേശം ശൂന്യമായിനിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി;നിങ്ങൾ കാൺകെ അന്യജാതിക്കാർനിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു;അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെശൂന്യമായിരിക്കുന്നു.
8സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയുംവെള്ളരിത്തോട്ടത്തിലെ മാടംപോലെയുംഉപരോധിച്ച പട്ടണംപോലെയുംശേഷിച്ചിരിക്കുന്നു.
9സൈന്യങ്ങളുടെ യഹോവനമ്മിൽ ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽനാം സൊദോംപോലെ ആകുമായിരുന്നു;ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു.
10സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾക്കുവിൻ;ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്ളുവിൻ.
11“നിങ്ങളുടെ നിരവധിയായ ഹനനയാഗങ്ങൾ എനിക്ക് എന്തിന്?”എന്നു യഹോവ അരുളിച്ചെയ്യുന്നു;“മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവുംതടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്ക് മതിയായിരിക്കുന്നു;കാളകളുടെയോ കുഞ്ഞാടുകളുടെയോകോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല.
12നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾഎന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചത് ആര്?
13ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുത്;ധൂപം എനിക്ക് വെറുപ്പാകുന്നു;അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും -നീതികേടും ഉത്സവയോഗവും എനിക്ക് സഹിച്ചുകൂടാ.
14നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയുംഞാൻ വെറുക്കുന്നു;അവ എനിക്ക് അസഹ്യം;ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.
15നിങ്ങൾ പ്രാര്‍ത്ഥനയില്‍ കൈകൾ മലർത്തുമ്പോൾഞാൻ നിങ്ങളിൽനിന്ന് എന്റെ കണ്ണ് മറച്ചുകളയും;നിങ്ങൾ എത്രതന്നെ പ്രാർത്ഥിച്ചാലുംഞാൻ കേൾക്കുകയില്ല;നിങ്ങളുടെ കൈകൾ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.
16നിങ്ങളെ കഴുകി ശുദ്ധമാക്കുവിൻ;നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെഎന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളയുവിൻ;തിന്മ ചെയ്യുന്നതു മതിയാക്കുവിൻ.
17നന്മ ചെയ്യുവാൻ പഠിക്കുവിൻ;ന്യായം അന്വേഷിക്കുവിൻ;പീഡിതനെ സഹായിക്കുവിൻ;അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ;വിധവയ്ക്കുവേണ്ടി വാദിക്കുവിൻ.
18വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം”എന്നു യഹോവ അരുളിച്ചെയ്യുന്നു;“നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലുംഹിമംപോലെ വെളുക്കും;രക്താംബരംപോലെ ചുവപ്പായിരുന്നാലുംപഞ്ഞിപോലെ ആയിത്തീരും.
19നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽദേശത്തിലെ നന്മ അനുഭവിക്കും.
20മറുത്തു മത്സരിക്കുന്നു എങ്കിലോനിങ്ങൾ വാളിന് ഇരയായിത്തീരും.”യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.
പാപപങ്കിലയായ നഗരം
21വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നത് എങ്ങനെ!അതിൽ ന്യായം നിറഞ്ഞിരുന്നു;നീതി വസിച്ചിരുന്നു;ഇപ്പോഴോ, കൊലപാതകന്മാർ.
22നിന്റെ വെള്ളി കീടമായുംനിന്റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു.
23നിന്റെ പ്രഭുക്കന്മാർ മത്സരികൾ;കള്ളന്മാരുടെ കൂട്ടാളികൾ തന്നെ;അവർ എല്ലാവരും സമ്മാനപ്രിയരുംപ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു;അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല;വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല.
24അതുകൊണ്ട് യിസ്രായേലിന്റെ ശക്തനായി,സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:“ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടിഎന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.
25ഞാൻ എന്റെ കൈ നിന്റെനേരെ തിരിച്ചുനിന്റെ കീടം പൂര്‍ണ്ണമായി ഉരുക്കിക്കളയുകയുംനിന്റെ അശുദ്ധി എല്ലാം നീക്കിക്കളയുകയും ചെയ്യും.
26ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിൽ എന്നപോലെയുംനിന്റെ ഉപദേശകന്മാരെ ആരംഭത്തിൽ എന്നപോലെയും ആക്കും;അതിന്റെശേഷം നീ നീതിനഗരം എന്നുംവിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.”
27സീയോൻ ന്യായത്താലുംഅതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും.
28എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും;യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും.
29നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും;നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും.
30നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയുംവെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.
31ബലവാൻ ചണനാരുപോലെയുംഅവന്റെ പണി തീപ്പൊരിപോലെയും ആകും;കെടുത്തുവാൻ ആരുമില്ലാതെരണ്ടും ഒരുമിച്ചു വെന്തുപോകും.