Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 121 malirv

Side by side with the Father's Heart Bible™

ആരോഹണഗീതം.

1ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു;എനിക്ക് സഹായം എവിടെനിന്നു വരും?

2എന്റെ സഹായം ആകാശത്തെയും ഭൂമിയെയുംഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.

3നിന്റെ കാൽ വഴുതിപ്പോകുവാൻ അവൻ സമ്മതിക്കുകയില്ല;നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.

4യിസ്രായേലിന്റെ പരിപാലകൻമയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

5യഹോവ നിന്റെ പരിപാലകൻ;യഹോവ നിന്റെ വലത്തുഭാഗത്ത് നിനക്കു തണൽ.

6പകൽ സൂര്യനോരാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.

7യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും.അവൻ നിന്റെ പ്രാണനെ പരിപാലിക്കും.

8യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയുംഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]