Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 121 IRVMAL

Side by side with the Father's Heart Bible™

ആരോഹണഗീതം.

ദൈവം എന്‍റെ രക്ഷകൻ

1ഞാൻ എന്‍റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു;എനിക്ക് സഹായം എവിടെനിന്ന് വരും?

2എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയുംഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.

3നിന്‍റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല;നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.

4യിസ്രായേലിന്‍റെ പരിപാലകൻമയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

5യഹോവ നിന്‍റെ പരിപാലകൻ;യഹോവ നിന്‍റെ വലത്തുഭാഗത്ത് നിനക്കു തണൽ.

6പകൽ സൂര്യനോരാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.

7യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും.കർത്താവ് നിന്‍റെ പ്രാണനെ പരിപാലിക്കും.

8യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയുംഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]