Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 121 MAL

Side by side with the Father's Heart Bible™

ആരോഹണഗീതം.

1ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു;എനിക്കു സഹായം എവിടെനിന്നു വരും?

2എന്റെ സഹായം ആകാശത്തെയും ഭൂമിയെയുംഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.

3നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല;നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.

4യിസ്രായേലിന്റെ പരിപാലകൻമയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

5യഹോവ നിന്റെ പരിപാലകൻ;യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.

6പകൽ സൂര്യനെങ്കിലുംരാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.

7യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും.അവൻ നിന്റെ പ്രാണനെ പരിപാലിക്കും.

8യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയുംഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]