ആരോഹണഗീതം. 1എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു. 2യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നുംവഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ. 3വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും?നിന്നോട് ഇനി എന്ത് ചെയ്യും? 4വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളുംപൂവത്തിൻ കനലും തന്നെ. 5ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടുംകേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം! 6സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത്എനിക്കു മതിയായി. 7ഞാൻ സമാധാനപ്രിയനാകുന്നു;എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.