Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 4 MAL

Side by side with the Father's Heart Bible™

1മക്കളേ, അപ്പന്റെ പ്രബോധനം കേട്ടുവിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.

2ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു;എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.

3ഞാൻ എന്റെ അപ്പന്നു മകനുംഎന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;

4അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു:എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക;എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.

5ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു;എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.

6അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും;അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;

7ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക;നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.

8അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും;അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.

9അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും;അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

10മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക;എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.

11ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.

12നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല;ഓടുമ്പോൾ നീ ഇടറുകയുമില്ല.

13പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു;അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.

14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു;ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;

15അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു;അതു വിട്ടുമാറി കടന്നുപോക.

16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല.

17ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു;ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.

18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.

19ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു;ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.

20മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക;എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.

21അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു;നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.

22അവയെ കിട്ടുന്നവർക്കു അവ ജീവനുംഅവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു.

23സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക;ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.

24വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക;അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.

25നിന്റെ കണ്ണു നേരെ നോക്കട്ടെ;നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.

26നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക;നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു;നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]