Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 3 MAL

Side by side with the Father's Heart Bible™

1മകനേ, എന്റെ ഉപദേശം മറക്കരുതു;നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.

2അവ ദീർഘായുസ്സും ജീവകാലവുംസമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.

3ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു;അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക;നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.

4അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.

5പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;സ്വന്ത വിവേകത്തിൽ ഊന്നരുതു.

6നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക;അവൻ നിന്റെ പാതകളെ നേരെയാക്കും;

7നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു;യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.

8അതു നിന്റെ നാഭിക്കു ആരോഗ്യവുംഅസ്ഥികൾക്കു തണുപ്പും ആയിരിക്കും.

9യഹോവയെ നിന്റെ ധനംകൊണ്ടുംഎല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.

10അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.

11മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു;അവന്റെ ശാസനയിങ്കൽ മുഷികയും അരുതു.

12അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെയഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനുംവിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.

14അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലുംഅതിന്റെ ലാഭം തങ്കത്തിലും നല്ലതു.

15അതു മുത്തുകളിലും വിലയേറിയതു;നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.

16അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സുംഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.

17അതിന്റെ വഴികൾ ഇമ്പമുള്ള വഴികളുംഅതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.

18അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം;അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

19ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.

20അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.

21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക;അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു.

22അവ നിനക്കു ജീവനുംനിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.

23അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;നിന്റെ കാൽ ഇടറുകയുമില്ല.

24നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല;കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.

25പെട്ടെന്നുള്ള പേടിഹേതുവായുംദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.

26യഹോവ നിന്റെ ആശ്രയമായിരിക്കും;അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.

27നന്മ ചെയ്‌വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾഅതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.

28നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു:പോയിവരിക, നാളെത്തരാം എന്നു പറയരുതു.

29കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ,അവന്റെ നേരെ ദോഷം നിരൂപിക്കരുതു.

30നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടുനീ വെറുതെ ശണ്ഠയിടരുതു.

31സാഹസക്കാരനോടു നീ അസൂയപ്പെടരുതു;അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു.

32വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു;നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.

33യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു;നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു.

34പരിഹാസികളെ അവൻ പരിഹസിക്കുന്നു;എളിയവർക്കോ അവൻ കൃപ നല്കുന്നു.

35ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]