Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 2 MAL

Side by side with the Father's Heart Bible™

1മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയുംബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു

2എന്റെ വചനങ്ങളെ കൈക്കൊണ്ടുഎന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,

3നീ ബോധത്തിന്നായി വിളിച്ചുവിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ,

4അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചുനിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,

5നീ യഹോവാഭക്തി ഗ്രഹിക്കയുംദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

6യഹോവയല്ലോ ജ്ഞാനം നല്കുന്നതു;അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.

7അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു:നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ.

8അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു;തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.

9അങ്ങനെ നീ നീതിയും ന്യായവും നേരുംസകലസന്മാർഗ്ഗവും ഗ്രഹിക്കും.

10ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും;പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.

11വകതിരിവു നിന്നെ കാക്കും;വിവേകം നിന്നെ സൂക്ഷിക്കും.

12അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നുംവികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.

13അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നുനേരെയുള്ള പാത വിട്ടുകളകയും

14ദോഷപ്രവൃത്തിയിൽ സന്തോഷിക്കയുംദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.

15അവർ വളഞ്ഞവഴിക്കു പോകുന്നവരുംചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.

16അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നുംചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.

17അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ചുതന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.

18അവളുടെ വീടു മരണത്തിലേക്കുംഅവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.

19അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല;ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.

20അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നുനീതിമാന്മാരുടെ പാതകളെ പ്രമാണിച്ചു കൊൾക.

21നേരുള്ളവർ ദേശത്തു വസിക്കും;നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.

22എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും;ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]