Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 22 MAL

Side by side with the Father's Heart Bible™

1അനവധിസമ്പത്തിലും സൽകീർത്തിയുംവെള്ളിയിലും പൊന്നിലും കൃപയും നല്ലതു.

2ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു;അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ.

3വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.

4താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലംധനവും മാനവും ജീവനും ആകുന്നു.

5വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു;തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോടു അകന്നിരിക്കട്ടെ.

6ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക;അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.

7ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ.

8നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും;അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.

9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും;അവൻ തന്റെ ആഹാരത്തിൽനിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.

10പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും;കലഹവും നിന്ദയും നിന്നുപോകും.

11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു;രാജാവു അവന്റെ സ്നേഹിതൻ.

12യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു;ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു.

13വെളിയിൽ സിംഹം ഉണ്ടു,വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.

14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു;യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.

15ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു;ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും.

16ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനുംധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.

17ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക;എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.

18അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതുംനിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.

19നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നുഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.

20നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നുനിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ

21ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെഞാൻ നിനക്കു എഴുതീട്ടുണ്ടല്ലോ.

22എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു;അരിഷ്ടനെ പടിവാതില്ക്കൽവെച്ചു പീഡിപ്പിക്കയും അരുതു.

23യഹോവ അവരുടെ വ്യവഹാരം നടത്തും;അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.

24കോപശീലനോടു സഖിത്വമരുതു;ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.

25നീ അവന്റെ വഴികളെ പഠിപ്പാനുംനിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.

26നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലുംകടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.

27വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടുനിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?

28നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്നപണ്ടത്തെ അതിർ നീ മാറ്റരുതു.

29പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ?അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും;നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]