Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Proverbs 22 malirv

Side by side with the Father's Heart Bible™

1അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയുംവെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.

2ധനവാനും ദരിദ്രനും ഒരു കാര്യത്തിൽ തുല്യരാണ്;അവരുടെ സൃഷ്ടാവ് യഹോവ തന്നെ.

3വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു;അല്പബുദ്ധികൾ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു.

4താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലംധനവും മാനവും ജീവനും ആകുന്നു.

5വക്രന്റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്;തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.

6ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക;അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല.

7ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ.

8നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും;അവന്റെ കോപത്തിന്റെ വടി വിഫലമാകും.

9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും;കാരണം അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ.

10പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും;കലഹവും നിന്ദയും നിന്നുപോകും.

11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്;രാജാവ് അവന്റെ സ്നേഹിതൻ.

12യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു;ദ്രോഹികളുടെ വാക്ക് അവിടുന്ന് മറിച്ചുകളയുന്നു.

13“വെളിയിൽ സിംഹം ഉണ്ട്,വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്ന് മടിയൻ പറയുന്നു.

14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു;യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.

15ബാലന്റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു;ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽ നിന്ന് അകറ്റിക്കളയും.

16ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനുംധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും.

17ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക;എന്റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക.

18അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതുംനിന്റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം.

19നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്ഞാൻ ഇന്ന് നിന്നോട്, നിന്നോടു തന്നെ, ഉപദേശിച്ചിരിക്കുന്നു.

20നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണംനിനക്ക് നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ

21ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ.

22എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്;അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്.

23യഹോവ അവരുടെ വ്യവഹാരം നടത്തും;അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.

24കോപശീലനോടു സഖിത്വമരുത്;ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്.

25നീ അവന്റെ വഴികളെ പഠിക്കുവാനുംനിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്.

26നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലുംകടത്തിന് ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.

27വീട്ടുവാൻ നിനക്ക് വകയില്ലാതെ വന്നിട്ട്നിന്റെ കീഴിൽനിന്ന് നിന്റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്?

28നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്നപണ്ടത്തെ അതിര് നീ മാറ്റരുത്.

29പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ?അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും;നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കുകയില്ല.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]