Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 21 MAL

Side by side with the Father's Heart Bible™

1രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു;തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.

2മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു;യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.

3നീതിയും ന്യായവും പ്രവർത്തിക്കുന്നതുയഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.

4ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവുംദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.

5ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു;ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.

6കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു;അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.

7ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു;ന്യായം ചെയ്‌വാൻ അവർക്കു മനസ്സില്ലല്ലോ.

8അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു;നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.

9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾമേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.

10ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു;അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.

11പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായ്തീരും;ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.

12നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു;ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.

13എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻതാനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.

14രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയുംമടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.

15ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവുംദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.

16വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻമൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.

17ഉല്ലാസപ്രിയൻ ദരിദ്രനായ്തീരും;വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല.

18ദുഷ്ടൻ നീതിമാന്നു മറുവിലയാകും;ദ്രോഹി നേരുള്ളവർക്കു പകരമായ്തീരും.

19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലുംനിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു.

20ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു;മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു.

21നീതിയും ദയയും പിന്തുടരുന്നവൻജീവനും നീതിയും മാനവും കണ്ടെത്തും.

22ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയുംഅതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.

23വായും നാവും സൂക്ഷിക്കുന്നവൻതന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.

24നിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ;അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.

25മടിയന്റെ കൊതി അവന്നു മരണഹേതു;വേലചെയ്‌വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.

26ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു;നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.

27ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു;അവൻ ദുരാന്തരത്തോടെ അതു അർപ്പിച്ചാൽ എത്ര അധികം!

28കള്ളസ്സാക്ഷി നശിച്ചുപോകും;ശ്രദ്ധിച്ചുകേൾക്കുന്നവന്നോ എപ്പോഴും സംസാരിക്കാം.

29ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു;നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.

30യഹോവെക്കെതിരെ ജ്ഞാനവുമില്ല,ബുദ്ധിയുമില്ല, ആലോചനയുമില്ല.

31കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു;ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]