Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Proverbs 21 IRVMAL

Side by side with the Father's Heart Bible™

1രാജാവിന്‍റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോട് പോലെ ഇരിക്കുന്നു;തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവിടുന്ന് അതിനെ തിരിക്കുന്നു.

2മനുഷ്യന്‍റെ വഴി ഒക്കെയും അവന് ചൊവ്വായിത്തോന്നുന്നു;യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.

3നീതിയും ന്യായവും പ്രവർത്തിക്കുന്നത്യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം.

4ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവുംദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.

5ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിയിലേക്കു നയിക്കുന്നു;തിടുക്കം കൂട്ടുന്നവരൊക്കെയും ദാരിദ്ര്യത്തിലേക്കു പോകുവാൻ ബദ്ധപ്പെടുന്നു.

6കള്ളനാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു;അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.

7ദുഷ്ടന്മാരുടെ അതിക്രമം അവർക്ക് നാശകാരണമാകുന്നു;ന്യായം ചെയ്യുവാൻ അവർക്ക് മനസ്സില്ലല്ലോ.

8അകൃത്യഭാരം ചുമക്കുന്നവന്‍റെ വഴി വളഞ്ഞിരിക്കുന്നു;നിർമ്മലന്‍റെ പ്രവൃത്തിയോ ചൊവ്വുള്ളത് തന്നെ.

9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾമേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.

10ദുഷ്ടന്‍റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു;അവന് കൂട്ടുകാരനോട് ദയ തോന്നുന്നതുമില്ല.

11പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും;ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.

12നീതിമാനായ ദൈവം ദുഷ്ടന്‍റെ ഭവനത്തിന്മേൽ ദൃഷ്ടിവക്കുന്നു;ദുഷ്ടന്മാരെ നാശത്തിലേക്ക് മറിച്ചുകളയുന്നു.

13എളിയവന്‍റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻവിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല.

14രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയുംമടിയിൽ കൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.

15ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവുംദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു.

16വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻമൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.

17ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും;വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല.

18ദുഷ്ടൻ നീതിമാന് മറുവിലയാകും;അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും.

19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലുംനിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്.

20ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്;മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു.

21നീതിയും ദയയും പിന്തുടരുന്നവൻജീവനും നീതിയും മാനവും കണ്ടെത്തും.

22ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയുംഅതിന്‍റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു.

23വായും നാവും സൂക്ഷിക്കുന്നവൻതന്‍റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു.

24നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്നു പേരാകുന്നു;അവൻ ഗർവ്വത്തിന്‍റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.

25മടിയന്‍റെ കൊതി അവന് മരണകാരണം;വേലചെയ്യുവാൻ അവന്‍റെ കൈകൾ മടിക്കുന്നുവല്ലോ.

26ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു;എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.

27ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു;അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം!

28കള്ളസ്സാക്ഷി നശിച്ചുപോകും;ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം.

29ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു;നേരുള്ളവൻ തന്‍റെ വഴി നന്നാക്കുന്നു.

30യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല,ബുദ്ധിയുമില്ല, ആലോചനയുമില്ല.

31കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു;ജയം യഹോവയിൽനിന്ന് വരുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]