Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Nahum 2 MAL-IRV

Side by side with the Father's Heart Bible™

നിനവേയുടെ പതനം

1സംഹാരകൻ നിനക്കെതിരെ കയറിവരുന്നു;കോട്ട കാത്തുകൊള്ളുക;വഴി സൂക്ഷിച്ചു നോക്കുക;അര മുറുക്കുക;നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക.

2യഹോവ യാക്കോബിന്‍റെ മഹിമയെയിസ്രായേലിന്‍റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും;പിടിച്ചുപറിക്കാർ അവരോട് പിടിച്ചുപറിച്ച്,അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞുവല്ലോ.

3അവന്‍റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു;പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്‍ക്കുന്നു;അവന്‍റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു;കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു.

4രഥങ്ങൾ തെരുവുകളിൽ പായുന്നു;വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു;തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു;അവ മിന്നൽപോലെ ഓടുന്നു.

5അവൻ തന്‍റെ കുലീനന്മാരെ ഓർക്കുന്നു;അവർ നടക്കുകയിൽ ഇടറിപ്പോകുന്നു;അവർ അതിന്‍റെ മതിലിങ്കലേക്കു ബദ്ധപ്പെട്ട് ചെല്ലുന്നു;അവിടെ രക്ഷാകവചം കെട്ടിയിരിക്കുന്നു.

6നദികൾ തുറന്നുവിട്ടിരിക്കുന്നു;രാജമന്ദിരം തകർന്നുപോകുന്നു.

7അത് തീരുമാനിച്ചിരിക്കുന്നു;അവൾ അനാവൃതയായി, ബദ്ധയായി പോകേണ്ടിവരും;അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ കുറുകി മാറത്തടിക്കുന്നു.

8നീനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു;എന്നാൽ അവർ ഓടിപ്പോകുന്നു:“നില്ക്കുവിന്‍, നില്ക്കുവിന്‍!” എന്ന് വിളിച്ചിട്ടുംആരും തിരിഞ്ഞുനോക്കുന്നില്ലതാനും.

9വെള്ളി കൊള്ളയിടുവിൻ;പൊന്ന് കൊള്ളയിടുവിൻ;സമ്പത്തിനു കണക്കില്ല;സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്.

10അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു;ഹൃദയം ഉരുകിപ്പോകുന്നു;മുഴങ്കാൽ ആടുന്നു;എല്ലായിടത്തും അതിവേദന ഉണ്ട്;എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.

11സിംഹങ്ങളുടെ ഗുഹ എവിടെ?അവ തങ്ങളുടെ കുട്ടികൾക്ക് ആഹാരംകൊടുത്തിരുന്ന സ്ഥലവും എവിടെ?സിംഹവും സിംഹിയും കുട്ടികളും നിർഭയരായിസഞ്ചരിച്ചിരുന്ന സ്ഥലം എവിടെ?

12സിംഹം തന്‍റെ കുട്ടികൾക്ക് മതിയാകുവോളംകടിച്ചുകീറിവയ്ക്കുകയുംസിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയുംഇരകൊണ്ടു തന്‍റെ ഒളിയിടങ്ങളെയുംകടിച്ചുകീറിയതിനെക്കൊണ്ടുതന്‍റെ ഗുഹകളെയും നിറയ്ക്കുകയും ചെയ്തു.

13“ഞാൻ നിന്‍റെ നേരെ വരും;ഞാൻ അതിന്‍റെ രഥങ്ങളെ ചുട്ടു പുകയാക്കും;നിന്‍റെ ബാലസിംഹങ്ങൾ വാളിന് ഇരയായിത്തീരും;ഞാൻ നിന്‍റെ ഇരയെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയും;നിന്‍റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല”എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]