Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Nahum 1 MAL-IRV

Side by side with the Father's Heart Bible™

1നീനെവേ പട്ടണത്തെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്‍റെ ദർശനഗ്രന്ഥം.

നിനവേക്കെതിരെ യെഹോവയുടെ കോപം

2ദൈവം തീക്ഷ്ണതയുള്ളവനുംയഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു;യഹോവ പ്രതികാരം ചെയ്യുന്നവനുംകോപം നിറഞ്ഞവനുമാകുന്നു;അവിടുന്ന് തന്‍റെ വൈരികളോട് പ്രതികാരം ചെയ്യുകയുംതന്‍റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു.

3യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ;അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല;യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്;മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു.

4അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയുംസകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു;ബാശാനും കർമ്മേലും വരളുന്നു;ലെബാനോന്‍റെ പുഷ്പം വാടിപ്പോകുന്നു.

5അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു;കുന്നുകൾ ഉരുകിപ്പോകുന്നു;തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു;ഭൂലോകവും അതിലെ സകലനിവാസികളും തന്നെ.

6അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നില്ക്കാം?അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം?അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു;അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു.

7യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു;തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.

8എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട്അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും;അവിടുന്ന് തന്‍റെ ശത്രുക്കളെഅന്ധകാരത്തിൽ പിന്തുടരുന്നു.

9നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്?അവിടുന്ന് നാശം വരുത്തും;കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല.

10അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും,തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും,അവർ മുഴുവനും ഉണങ്ങിയ വൈക്കോൽ പോലെ ദഹിപ്പിക്കപ്പെടും.

11യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയുംദുഷ്ടനായ ആലോചനക്കാരൻനിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു.

12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“അവർ മഹാശക്തന്മാരും അനേകം പേരും ആയിരുന്നാലുംഅവർ അങ്ങനെ തന്നെ ഛേദിക്കപ്പെടുകയുംഅവൻ കഴിഞ്ഞുപോകുകയും ചെയ്യും.ഞാൻ നിന്നെ താഴ്ത്തിഎങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.

13ഇപ്പോൾ ഞാൻ അവന്‍റെ നുകം നിന്‍റെമേൽനിന്ന് ഒടിച്ചുകളയും;നിന്‍റെ ബന്ധനങ്ങൾ അറുത്തുകളയുകയും ചെയ്യും.”

14എന്നാൽ യഹോവ നിന്നെക്കുറിച്ച്:“നിന്‍റെ പേര് നിലനിർത്താൻ ഒരു സന്തതി നിനക്കുണ്ടാകുകയില്ല;കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയുംവാർത്തുണ്ടാക്കിയ ബിംബത്തെയുംനിന്‍റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്ന്ഞാൻ ഛേദിച്ചുകളയും;നീ നിസ്സാരനായിരിക്കുകയാൽഞാൻ നിന്‍റെ ശവക്കുഴി കുഴിക്കും”എന്ന് കല്പിച്ചിരിക്കുന്നു.

15ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്‍റെ കാൽ;യെഹൂദയേ, നിന്‍റെ ഉത്സവങ്ങളെ ആചരിക്കുക;നിന്‍റെ നേർച്ചകളെ കഴിക്കുക;നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല;അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]