Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Job 17 MAL-IRV

Side by side with the Father's Heart Bible™

ഇയ്യോബ് ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു

1“എന്‍റെ ശ്വാസം ക്ഷയിച്ചു, എന്‍റെ ആയുസ്സ് തീർന്നുപോകുന്നു;ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.

2എന്‍റെ അരികിൽ പരിഹാസമേയുള്ളു;എന്‍റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു.

3“ദൈവമേ, അവിടുന്ന് തന്നെ പണയംകൊടുത്ത് എനിക്കുവേണ്ടി ജാമ്യം നില്ക്കേണമേ.എന്നെ സഹായിക്കുവാൻ മറ്റാരുള്ളൂ?

4ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു;അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല.

5ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽഅവന്‍റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും.

6“അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു;ഞാൻ മുഖത്തു തുപ്പേല്‍ക്കുന്നവനായിത്തീർന്നു.

7ദുഃഖം കാരണം എന്‍റെ കണ്ണ് മങ്ങിയിരിക്കുന്നു;എന്‍റെ അവയവങ്ങൾ എല്ലാം നിഴൽപോലെ തന്നെ.

8നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും;നിഷ്കളങ്കൻ അഭക്തന്‍റെ നേരെ ക്ഷോഭിക്കും.

9നീതിമാനോ തന്‍റെ വഴി തന്നെ പിന്തുടരും;കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.

10എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ;ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.

11എന്‍റെ നാളുകൾ കഴിഞ്ഞുപോയി; എന്‍റെ ഉദ്ദേശ്യങ്ങൾക്ക്,എന്‍റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു.

12അവർ രാത്രിയെ പകലാക്കുന്നു;വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു.

13ഞാനോ പാതാളത്തെ എന്‍റെ വീടായി പ്രതീക്ഷിക്കുന്നു;ഇരുട്ടിൽ ഞാൻ എന്‍റെ കിടക്ക വിരിച്ചിരിക്കുന്നു.

14ഞാൻ ദ്രവത്വത്തോട്: 'നീ എന്‍റെ അപ്പൻ' എന്നുംപുഴുവിനോട്: 'നീ എന്‍റെ അമ്മയും സഹോദരിയും' എന്നും പറഞ്ഞിരിക്കുന്നു.

15അങ്ങനെയിരിക്കെ എന്‍റെ പ്രത്യാശ എവിടെ?ആര്‍ എന്‍റെ പ്രത്യാശയെ കാണും?

16അത് പാതാളത്തിന്‍റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ?പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]