Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Hosea 4 MAL-IRV

Side by side with the Father's Heart Bible™

യിസ്രായേലിനെതിരെ കുറ്റാരോപണം

1യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ;യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്;ദേശത്ത് സത്യവും ദയയും ഇല്ല,ദൈവപരിജ്ഞാനവുമില്ല.

2അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു;കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു;വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു;രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു.

3അതുകൊണ്ട് ദേശം ദുഃഖിക്കുന്നു;അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളുംആകാശത്തിലെ പറവകളും തളർന്നുപോകുന്നു;സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.

4എങ്കിലും ആരും തർക്കിക്കരുത്;ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്;നിന്‍റെ ജനമോ, പുരോഹിതനോട്തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു.

5അതുകൊണ്ട് നീ പകൽ സമയത്ത് ഇടറിവീഴും;പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും;നിന്‍റെ അമ്മയെ ഞാൻ നശിപ്പിക്കും.

6പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു;പരിജ്ഞാനം ത്യജിച്ചതുകൊണ്ട്നീ എനിക്ക് പുരോഹിതനായിരിക്കാതെ ഞാൻ നിന്നെയും ത്യജിക്കും;നീ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട്ഞാനും നിന്‍റെ മക്കളെ മറക്കും.

7അവർ പെരുകുന്തോറും എന്നോട് ഏറെ പാപംചെയ്തു;ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും.

8അവർ എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു;ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു.

9ആകയാൽ ജനത്തിന് എപ്രകാരമോ, പുരോഹിതനും അപ്രകാരം തന്നെ ഭവിക്കും.ഞാൻ അവരുടെ തെറ്റായ വഴികൾ നിമിത്തം അവരെ സന്ദർശിച്ച്അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവർക്ക് പകരം കൊടുക്കും.

10അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല;അവർ പരസംഗം ചെയ്താലും പെരുകുകയില്ല;യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ.

11പരസംഗവും വീഞ്ഞും പുതിയ വീഞ്ഞുംബുദ്ധിയെ കെടുത്തിക്കളയുന്നു.

12എന്‍റെ ജനം തങ്ങളുടെ മരംകൊണ്ടുള്ള വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുന്നു;അവരുടെ ഊന്നുവടി അവരോട് ലക്ഷണം പറയുന്നു;പരസംഗമോഹം അവരെ വഴി തെറ്റിക്കുന്നു;അവർ തങ്ങളുടെ ദൈവത്തെ വിട്ട് പരസംഗം ചെയ്യുന്നു.

13അവർ പർവ്വതശിഖരങ്ങളിൽ ബലികഴിക്കുന്നു;കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്‍റെയും പുന്നയുടെയും ആലിന്‍റെയും കീഴിൽ ധൂപം കാട്ടുന്നു;അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു;നിങ്ങളുടെ പുത്ര ഭാര്യമാർ വ്യഭിചരിക്കുന്നു.

14നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതുംനിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല;നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയുംദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ;ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.

15യിസ്രായേലേ, നീ പരസംഗം ചെയ്താലും,യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ;നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്;ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്;യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്.

16യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽയഹോവ അവരെ ഒരു വിശാലസ്ഥലത്ത് കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?

17എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു;അവനെ വിട്ടുകളയുക.

18മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും;അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു.

19കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു.അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]